ചൈന്നൈ: മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യമായി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന താരമെന്ന നേട്ടം ഇനി ഹര്‍ഷല്‍ പട്ടിലിന് സ്വന്തം. ആര്‍സിബിക്ക് വേണ്ടി ചെപ്പോക്കില്‍ നടന്ന ഉദ്‌ഘാടന മത്സരത്തിലാണ് ഹര്‍ഷല്‍ ഈ റെക്കോഡ് നേടിയത്. എട്ടാമനായി ഇറങ്ങിയ മാര്‍ക്കോ ജെന്‍സണിന്‍റെ വിക്കറ്റ് പിഴുതാണ് റെക്കോഡ് ഹര്‍ഷല്‍ ആഘോഷിച്ചത്. രണ്ട് പന്ത് മാത്രം നേരിട്ട ജെന്‍സണ്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് പുറത്തായത്.
-
ICYMI - Harshal Patel runs through MI line-up with maiden 5-wicket haul.
— IndianPremierLeague (@IPL) April 9, 2021 " class="align-text-top noRightClick twitterSection" data="
Take a bow, @HarshalPatel23 ! An inspiring spell from the pacer to keep things tight for his side.
📽️📽️https://t.co/FyRuyWTOMn #VIVOIPL #MIvRCB
">ICYMI - Harshal Patel runs through MI line-up with maiden 5-wicket haul.
— IndianPremierLeague (@IPL) April 9, 2021
Take a bow, @HarshalPatel23 ! An inspiring spell from the pacer to keep things tight for his side.
📽️📽️https://t.co/FyRuyWTOMn #VIVOIPL #MIvRCBICYMI - Harshal Patel runs through MI line-up with maiden 5-wicket haul.
— IndianPremierLeague (@IPL) April 9, 2021
Take a bow, @HarshalPatel23 ! An inspiring spell from the pacer to keep things tight for his side.
📽️📽️https://t.co/FyRuyWTOMn #VIVOIPL #MIvRCB
ജെന്‍സണെ കൂടാതെ 13 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയും 28 റണ്‍സെടുത്ത ഇഷാന്‍ കിഷനും ഏഴ് റണ്‍സ് വീതമെടുത്ത കീറോണ്‍ പൊള്ളാര്‍ഡും ക്രുണാല്‍ പാണ്ഡ്യയുമാണ് ഹര്‍ഷലിന്‍റെ പന്തിന്‍റെ ചൂടറിഞ്ഞ് പവലിയനിലേക്ക് മടങ്ങിയത്. അവസാനത്തെ അഞ്ച് ഓവറിലായിരുന്നു ഹര്‍ഷല്‍ മുംബൈയുടെ നാല് വിക്കറ്റുകള്‍ വീഴ്‌ത്തിയതെന്ന പ്രത്യേകതയുമുണ്ട്. നാല് ഓവറില്‍ 27 റണ്‍സ് മാത്രമാണ് മീഡിയം പേസറായ ഹര്‍ഷല്‍ വഴങ്ങിയത്.
കൂടുതല്‍ വായനക്ക്:ആര്‍സിബിയുടെ 'ഹര്‍ഷാരവം': മുംബൈയ്ക്ക് ജയിക്കാന്‍ 160 റണ്‍സ്
2012ല്‍ ആര്‍സിബിയിലുടെ ഐപിഎല്ലില്‍ അരങ്ങേറിയ ഗുജറാത്ത് സ്വദേശിയായ ഹര്‍ഷല്‍ 2018ല്‍ ഡല്‍ഹിലേക്ക് കൂടുമാറി. പതിനാലാം സീസണിന് മുന്നോടിയായി നടന്ന മിനി താരലേലത്തിന് മുന്നോടിയായി നടന്ന താര കൈമാറ്റത്തിലൂടെ ഹര്‍ഷാല്‍ ആര്‍സിബിയിലേക്ക് തിരിച്ചെത്തി. ഇതിനകം 49 ഐപിഎല്ലുകളില്‍ നിന്നായി 56 വിക്കറ്റുകള്‍ ഹര്‍ഷല്‍ സ്വന്തം പേരില്‍ കുറിച്ചു. ഐപിഎല്‍ കരിയറിലെ ആദ്യത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഹര്‍ഷല്‍ ചെപ്പോക്കില്‍ സ്വന്തമാക്കിയത്.