കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഈ സീസണിലെ ആദ്യ സെഞ്ച്വറിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഹൈദരാബാദിന്‍റെ ഹാരി ബ്രൂക്ക് നേടിയത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ സണ്‍റൈസേഴ്‌സിന്‍റെ ഓപ്പണര്‍ ബാറ്ററായി ക്രീസിലെത്തിയ താരം 55 പന്ത് നേരിട്ടാണ് സെഞ്ച്വറിയിലേക്കെത്തിയത്. ബ്രൂക്ക് തകര്‍ത്തടിച്ച മത്സരത്തില്‍ ആതിഥേയരായ കൊല്‍ക്കത്തയ്‌ക്കെതിരെ 23 റണ്‍സിന്‍റെ ജയം സ്വന്തമാക്കാനും ഓറഞ്ച് ആര്‍മിക്കായി.
കഴിഞ്ഞ താര ലേലത്തില്‍ 13.25 കോടിക്കായിരുന്നു ബ്രൂക്കിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലും അന്താരാഷ്‌ട്ര ക്രിക്കറ്റിലും കാട്ടിയ മികവ് ഐപിഎല്ലിന്‍റെ ആദ്യ മത്സരങ്ങളില്‍ 24 കാരനായ താരത്തിന് പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. രാജസ്ഥാന്‍ റോയല്‍സിന് എതിരായി നടന്ന ഐപിഎല്‍ അരങ്ങേറ്റ മത്സരത്തില്‍ ബ്രൂക്ക് 21 പന്തില്‍ 13 റണ്‍സായിരുന്നു നേടിയത്.
-
𝐘𝐞𝐫 𝐚 𝐰𝐢𝐳𝐚𝐫𝐝, 𝐇𝐚𝐫𝐫𝐲 🧙♂💫
— JioCinema (@JioCinema) April 14, 2023 " class="align-text-top noRightClick twitterSection" data="
Ladies & Gentlemen, the first 💯 of #IPL2023 🧡👏#KKRvSRH #HarryBrook #IPLonJioCinema #TATAIPL | @SunRisers pic.twitter.com/4nXzSi4ilV
">𝐘𝐞𝐫 𝐚 𝐰𝐢𝐳𝐚𝐫𝐝, 𝐇𝐚𝐫𝐫𝐲 🧙♂💫
— JioCinema (@JioCinema) April 14, 2023
Ladies & Gentlemen, the first 💯 of #IPL2023 🧡👏#KKRvSRH #HarryBrook #IPLonJioCinema #TATAIPL | @SunRisers pic.twitter.com/4nXzSi4ilV𝐘𝐞𝐫 𝐚 𝐰𝐢𝐳𝐚𝐫𝐝, 𝐇𝐚𝐫𝐫𝐲 🧙♂💫
— JioCinema (@JioCinema) April 14, 2023
Ladies & Gentlemen, the first 💯 of #IPL2023 🧡👏#KKRvSRH #HarryBrook #IPLonJioCinema #TATAIPL | @SunRisers pic.twitter.com/4nXzSi4ilV
രണ്ടാം മത്സരത്തിലും കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായില്ല. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ അഞ്ചാമനായി ക്രീസിലെത്തിയ താരത്തിന് മൂന്ന് റണ്‍സ് മാത്രമെ എടുക്കാനായുള്ളൂ. മൂന്നാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ താരത്തിന് ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിച്ചു.
ഓപ്പണറായി ക്രീസിലെത്തിയെങ്കിലും മികവ് പുറത്തെടുക്കാന്‍ ഇംഗ്ലീഷ് ബാറ്റര്‍ക്ക് സാധിച്ചില്ല. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലുള്‍പ്പടെ വ്യാപക വിമര്‍ശനമാണ് താരത്തിനെതിരെ ഉയര്‍ന്നത്. ട്രോളുകളിലും മീമുകളിലും ഹാരി ബ്രൂക്ക് നിറഞ്ഞു.
-
Man of the moment ✨ pic.twitter.com/SZa3E0vi1n
— SunRisers Hyderabad (@SunRisers) April 14, 2023 " class="align-text-top noRightClick twitterSection" data="
">Man of the moment ✨ pic.twitter.com/SZa3E0vi1n
— SunRisers Hyderabad (@SunRisers) April 14, 2023Man of the moment ✨ pic.twitter.com/SZa3E0vi1n
— SunRisers Hyderabad (@SunRisers) April 14, 2023
ഇത്തരമൊരു സാഹചര്യത്തിലായിരുന്നു ഹാരി ബ്രൂക്കിന്‍റെ ബാറ്റില്‍ നിന്നും ഐപിഎല്ലിലെ തന്‍റെ കന്നി സെഞ്ച്വറി പിറന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി ഓപ്പണറായി ക്രീസിലെത്തിയ താരം ക്യാപ്‌റ്റന്‍ എയ്‌ഡന്‍ മാര്‍ക്രം, ഇടം കയ്യന്‍ ബാറ്റര്‍ അഭിഷേക് ശര്‍മ എന്നിവരെ കൂട്ടുപിടിച്ചാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്. 12 ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു ബ്രൂക്കിന്‍റെ സെഞ്ച്വറി ഇന്നിങ്‌സ്.
മത്സരശേഷം, തന്‍റെ ഇന്നത്തെ ഇന്നിങ്‌സ് വിമര്‍ശകര്‍ക്കുള്ള മറുപടിയാണെന്ന് ഇംഗ്ലീഷ് ബാറ്റര്‍ വ്യക്തമാക്കി. 'ഞാന്‍ എന്നില്‍ തന്നെ അല്‍പം സമ്മര്‍ദം ചെലുത്തിക്കൊണ്ടേയിരുന്നു. നേരത്തെ സോഷ്യല്‍ മീഡിയയിലേക്ക് ചെന്നാല്‍ എന്‍റെ പ്രകടനങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നവരെ കാണാമായിരുന്നു.
-
I. C. Y. M. I
— IndianPremierLeague (@IPL) April 14, 2023 " class="align-text-top noRightClick twitterSection" data="
When Harry Brook hits, it stays HIT! 👌👌
Relive his two cracking SIXES off Umesh Yadav 🎥 🔽
Follow the match ▶️ https://t.co/odv5HZvk4p#TATAIPL | #KKRvSRH pic.twitter.com/rVBtgeInVW
">I. C. Y. M. I
— IndianPremierLeague (@IPL) April 14, 2023
When Harry Brook hits, it stays HIT! 👌👌
Relive his two cracking SIXES off Umesh Yadav 🎥 🔽
Follow the match ▶️ https://t.co/odv5HZvk4p#TATAIPL | #KKRvSRH pic.twitter.com/rVBtgeInVWI. C. Y. M. I
— IndianPremierLeague (@IPL) April 14, 2023
When Harry Brook hits, it stays HIT! 👌👌
Relive his two cracking SIXES off Umesh Yadav 🎥 🔽
Follow the match ▶️ https://t.co/odv5HZvk4p#TATAIPL | #KKRvSRH pic.twitter.com/rVBtgeInVW
ഇന്നത്തെ പ്രകടനത്തെ പ്രശംസിക്കുന്ന നിരവധി ഇന്ത്യന്‍ ആരാധകരും അവിടെയുണ്ട്. എന്നാല്‍, കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല. സത്യസന്ധമായി പറഞ്ഞാല്‍ വിമര്‍ശകരുടെ വായടപ്പിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്' -ഹാരി ബ്രൂക്ക് പറഞ്ഞു.
ടി20 ക്രിക്കറ്റില്‍ ഏത് പൊസിഷനിലും താന്‍ ബാറ്റ് ചെയ്യാന്‍ തയ്യാറാണെന്നും മത്സരശേഷം ബ്രൂക്ക് അഭിപ്രായപ്പെട്ടു. 'ഇതൊരു പ്രത്യേക രാത്രിയാണ്. ടീമിന് നല്ല രീതിയിലുള്ള പ്രകടനം നടത്താനായി.
ടി20 ക്രിക്കറ്റില്‍ ഓപ്പണിങ് ക്രീസിലേക്കെത്തുന്നതാണ് ഏറ്റവും അനുയോജ്യമായ സമയമെന്ന് പലരും പറയാറുണ്ട്. എന്നാല്‍, ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യാനെത്തിയാലും എനിക്ക് സന്തോഷമാണ്' -ഹാരി ബ്രൂക്ക് കൂട്ടിച്ചേര്‍ത്തു.
ബ്രൂക്കിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നാല് വിക്കറ്റ് നഷ്‌ടത്തില്‍ 228 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ആതിഥേയരായ കൊല്‍ക്കത്തയ്‌ക്ക് ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 205 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. ക്യാപ്‌റ്റന്‍ നിതീഷ് റാണ (75), റിങ്കു സിങ് (58) എന്നിവരൊഴികെ മറ്റാര്‍ക്കും കൊല്‍ക്കത്തന്‍ നിരയില്‍ തിളങ്ങാനായില്ല.
Also Read: IPL 2023 | റാണയിലും റിങ്കുവിലുമൊതുങ്ങി കൊൽക്കത്തയുടെ പോരാട്ടം; ഈഡനിൽ ഹൈദരാബാദിൻ്റെ ഉയർത്തെഴുനേൽപ്പ്