മുംബൈ: സ്‌റ്റമ്പില്‍ പന്ത് കൊണ്ടിട്ടും പുറത്താകാതെ ഗ്ലെന്‍ മാക്‌സ്‌വെല്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നേരിട്ട ആദ്യ പന്തിലാണ് ഓസീസ് താരത്തിനെ ഭാഗ്യം തുണച്ചത്. റാഷിദ് ഖാന്‍ എറിഞ്ഞ ഓവറിലെ ബോള്‍ സ്‌റ്റമ്പില്‍ കൊണ്ടിട്ടും ബെയില്‍സ് വീഴാത്തതിനെ തുടര്‍ന്ന് താരം അവിശ്വസനീയമായി രക്ഷപ്പെടുകയായിരുന്നു.
ഭാഗ്യം മുതലാക്കി വെടിക്കെട്ട് പ്രകടനം നടത്തിയ മാക്‌സ്‌വെല്ലാണ് ടീമിനെ നിര്‍ണായക വിജയത്തിലെത്തിച്ചത്. 18 പന്തില്‍ അഞ്ച് ഫോറിന്‍റെയും, രണ്ട് സിക്‌സിന്‍റെയും അകമ്പടിയോടെ 40 റണ്‍സുമായി മാക്‌സ്‌വെല്‍ മത്സരത്തില്‍ പുറത്താകാതെ നിന്നു. ഈ ഐപിഎല്‍ സീസണില്‍ ബൗള്‍ഡ് ആയിട്ടും ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്ന രണ്ടാമത്തെ താരമാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍.
രാജസ്ഥാന്‍ റോയല്‍സ് ഡെല്‍ഹി ക്യാപിടല്‍സ് മത്സരത്തിലായിരുന്നു ഇതിന് സമാനമായ സംഭവം. അന്ന് ഭാഗ്യം തുണച്ചത് ഡല്‍ഹി ഓപ്പണിങ് ബാറ്റര്‍ ഡേവിഡ് വാര്‍ണറിനെ ആയിരുന്നു. മത്സരത്തില്‍ നിര്‍ഭ്യാഗ്യവാനായി മാറിയത് നിലവിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്‍പന്തിയിലുള്ള യുസ്‌വേന്ദ്ര ചഹാലും ആയിരുന്നു.
also read: IPL 2022: മുന്നിൽ നയിച്ച് കോലി; ഗുജറാത്തിനെ തകർത്ത് ബാംഗ്ലൂർ, പ്ലേ ഓഫ് സാധ്യത നിലനിർത്തി