മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ നാല് തോൽവിക്ക് ശേഷം ചെന്നൈ സൂപ്പർ കിങ്സിന് ആദ്യ ജയം. കരുത്തരായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ 23 റണ്‍സിന് തകര്‍ത്താണ് ചെന്നൈ ആദ്യ വിജയം നേടിയത്. റോബിന്‍ ഉത്തപ്പയുടെയും ശിവം ദുബെയുടെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 216 റണ്‍സെടുത്ത ചെന്നൈക്ക് മറുപടിയായി ബാംഗ്ലൂരിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 193 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
-
Match Report - #CSK reached a massive total of 216/4 thanks to Shivam Dube's 95* and Robin Uthappa's 88, before Maheesh Theekshana's fantastic four-wicket haul helped CSK secure their first win of the season - by @mihirlee_58
— IndianPremierLeague (@IPL) April 12, 2022 " class="align-text-top noRightClick twitterSection" data="
READ - https://t.co/7DcI9my8EF #TATAIPL pic.twitter.com/ivjSPwQuUw
">Match Report - #CSK reached a massive total of 216/4 thanks to Shivam Dube's 95* and Robin Uthappa's 88, before Maheesh Theekshana's fantastic four-wicket haul helped CSK secure their first win of the season - by @mihirlee_58
— IndianPremierLeague (@IPL) April 12, 2022
READ - https://t.co/7DcI9my8EF #TATAIPL pic.twitter.com/ivjSPwQuUwMatch Report - #CSK reached a massive total of 216/4 thanks to Shivam Dube's 95* and Robin Uthappa's 88, before Maheesh Theekshana's fantastic four-wicket haul helped CSK secure their first win of the season - by @mihirlee_58
— IndianPremierLeague (@IPL) April 12, 2022
READ - https://t.co/7DcI9my8EF #TATAIPL pic.twitter.com/ivjSPwQuUw
ചെന്നൈയുടെ കൂറ്റൻ സ്‌കോർ പിന്തുടർന്ന ബാംഗ്ലൂരിന്‍റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ടീം സ്‌കോര്‍ 14-ല്‍ നില്‍ക്കെ എട്ട് റൺസെടുത്ത നായകന്‍ ഫാഫ് ഡുപ്ലെസിയെ മഹീഷ് തീക്ഷണ പുറത്താക്കി. മുകേഷ് ചൗധരി എറിഞ്ഞ അഞ്ചാം ഓവറില്‍ ഒരു റണ്‍ മാത്രമെടുത്ത വിരാട് കോലിയും പുറത്തായി. പിന്നാലെ ക്രീസിലെത്തിയ മാക്‌സ്‌വെൽ വെടിക്കെട്ടിന് തിരികൊളുത്തി.
-
Shivam Dube is adjudged Player of the Match for his stupendous knock of 95* off 46 deliveries.#TATAIPL #CSKvRCB pic.twitter.com/ogn4cKFU3M
— IndianPremierLeague (@IPL) April 12, 2022 " class="align-text-top noRightClick twitterSection" data="
">Shivam Dube is adjudged Player of the Match for his stupendous knock of 95* off 46 deliveries.#TATAIPL #CSKvRCB pic.twitter.com/ogn4cKFU3M
— IndianPremierLeague (@IPL) April 12, 2022Shivam Dube is adjudged Player of the Match for his stupendous knock of 95* off 46 deliveries.#TATAIPL #CSKvRCB pic.twitter.com/ogn4cKFU3M
— IndianPremierLeague (@IPL) April 12, 2022
പക്ഷെ നിലയുറപ്പിക്കാൻ ബുദ്ധിമുട്ടിയ അനുജ് റാവത്തിനെ തീക്ഷണ മടക്കി. 12 റൺസായിരുന്നു അനുജിന്‍റെ സമ്പാദ്യം. പിന്നാലെ ജഡേജയുടെ പന്തിൽ ക്ലീന്‍ ബൗള്‍ഡായി 11 പന്തില്‍ 26 റൺസെടുത്ത മാക്‌സ്‌വെല്ലും മടങ്ങി. പിന്നീട് ക്രീസിലൊന്നിച്ച ഷഹബാസ് അഹമ്മദും പുതുമുഖതാരം സുയാഷ് പ്രഭുദേശായിയും ചേര്‍ന്ന് സ്കോര്‍ 100 കടത്തിയെങ്കിലും ചെന്നൈയുടെ വമ്പന്‍ സ്കോര്‍ മറികടക്കാനുള്ള വേഗമില്ലായിരുന്നു.
ALSO READ: ETV BHARAT EXCLUSIVE | വനിത ഐപിഎല്‍ അനിശ്ചിതത്വത്തില്‍
18 പന്തുകളില്‍ നിന്ന് 34 റണ്‍സെടുത്ത പ്രഭുദേശായിയെ ക്ലീന്‍ ബൗള്‍ഡാക്കി തീക്ഷണ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ 27 പന്തുകളില്‍ നിന്ന് 41 റണ്‍സെടുത്ത ഷഹബാസിനെയും തീക്ഷണ പുറത്താക്കിയതോടെ ബാംഗ്ലുരിന്‍റെ പ്രതീക്ഷകൾ അവസാനിച്ചു.
-
Make that four wickets for Maheesh Theekshana as Shahbaz Ahmed is bowled for 41.
— IndianPremierLeague (@IPL) April 12, 2022 " class="align-text-top noRightClick twitterSection" data="
Live - https://t.co/KYzdkMrSTA #CSKvRCB #TATAIPL pic.twitter.com/8xEWtOC3dx
">Make that four wickets for Maheesh Theekshana as Shahbaz Ahmed is bowled for 41.
— IndianPremierLeague (@IPL) April 12, 2022
Live - https://t.co/KYzdkMrSTA #CSKvRCB #TATAIPL pic.twitter.com/8xEWtOC3dxMake that four wickets for Maheesh Theekshana as Shahbaz Ahmed is bowled for 41.
— IndianPremierLeague (@IPL) April 12, 2022
Live - https://t.co/KYzdkMrSTA #CSKvRCB #TATAIPL pic.twitter.com/8xEWtOC3dx
പക്ഷേ 18-ാം ഓവറില്‍ അപകടകാരിയായ കാര്‍ത്തിക്കിനെ മടക്കി ഡ്വെയ്ന്‍ ബ്രാവോ മത്സരം ചെന്നൈയ്ക്ക് സമ്മാനിച്ചു. വെറും 14 പന്തുകളില്‍ നിന്ന് 34 റണ്‍സെടുത്ത കാര്‍ത്തിക്ക് സിക്‌സ് നേടാനുള്ള ശ്രമത്തില്‍ ജഡേജ ക്യാച്ചെടുത്ത് പുറത്താകുകയായിരുന്നു. ഇതോടെ ചെന്നൈ വിജയമുറപ്പിച്ചു. ചെന്നൈക്കായി മഹീഷ് തീക്ഷണ നാലും ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് 215 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ശിവം ദുബെയും റോബിന്‍ ഉത്തപ്പയുമാണ് ചെന്നൈയുടെ ഇന്നിങ്സിന്‍റെ നെടുന്തൂണായത്. 46 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സും പറത്തി 95 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഉത്തപ്പ 50 പന്തില്‍ നാല് ഫോറും ഒമ്പത് സിക്‌സും സഹിതം 88 റണ്‍സെടുത്തു.