ETV Bharat / sports

വിക്കറ്റ് കീപ്പർ-ക്യാപ്റ്റൻമാരുടെ ആവിർഭാവത്തിന് പിന്നില്‍ മഹേന്ദ്ര സിങ് ധോണി: ജോസ് ബട്‌ലർ - കെ‌എൽ രാഹുൽ

'ധോണി ഒരു മികച്ച ക്യാപ്റ്റനാണ്, അദ്ദേഹത്തിന്‍റെ കാൽച്ചുവടുകൾ പിന്തുടരാൻ ആഗ്രഹിക്കുന്ന ധാരാളം കളിക്കാരുണ്ട്'

Dhoni  ms Dhoni  വിക്കറ്റ് കീപ്പർ  Buttler  Jos Buttler  ജോസ് ബട്‌ലർ  ധോണി  സഞ്ജു സാംസൺ  കെ‌എൽ രാഹുൽ  റിഷഭ് പന്ത്
'വിക്കറ്റ് കീപ്പർ-ക്യാപ്റ്റൻമാരുടെ ആവിർഭാവത്തിന് പിന്നില്‍ മഹേന്ദ്ര സിങ് ധോണി': ജോസ് ബട്‌ലർ
author img

By

Published : Apr 11, 2021, 7:02 PM IST

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ടി20 ലീഗായ ഐ‌പി‌എല്ലിൽ വിക്കറ്റ് കീപ്പർ-ക്യാപ്റ്റൻമാരുടെ ആവിർഭാവത്തിന് പ്രചോദനമായത് മഹേന്ദ്ര സിങ് ധോണിയാണെന്ന് രാജസ്ഥാൻ റോയൽ‌സ് താരം ജോസ് ബട്‌ലർ. ഐ‌പി‌എല്ലിൽ നിലവിലുള്ള ഏട്ട് ടീമുകളില്‍ നാല് ടീമിനേയും നയിക്കുന്നത് വിക്കറ്റ് കീപ്പര്‍മാരാണെന്നിരിക്കെയാണ് ബട്‌ലറുടെ പ്രതികരണം.

'ക്യാപ്റ്റനാകാൻ കഴിയുന്ന വിക്കറ്റ് കീപ്പർമാരുടെ ആവിർഭാവത്തിന് പിന്നില്‍ എം‌എസ്‌ഡിക്ക് എന്തെങ്കിലും ബന്ധമുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം ഒരു മികച്ച ക്യാപ്റ്റനാണ്, അദ്ദേഹത്തിന്‍റെ കാൽച്ചുവടുകൾ പിന്തുടരാൻ ആഗ്രഹിക്കുന്ന ധാരാളം കളിക്കാരുണ്ട്' ബട്‌ലർ പറഞ്ഞു.

'ഒരു വിക്കറ്റ് കീപ്പര്‍ക്ക് കളിയിലേക്ക് ബുദ്ധിപരമായ കാഴ്ച ലഭിക്കുമെന്ന് ഞാൻ കരുതുന്നു. വിക്കറ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ബൗളർമാർ പന്തെറിയുന്ന രീതിയും ആദ്യം കാണാൻ കഴിയുമെന്നതിനാല്‍ ഇത് നിങ്ങളുടെ തീരുമാനത്തെ മികച്ചതാക്കാന്‍ സഹായിക്കും'. ബട്‌ലർ കൂട്ടിച്ചേര്‍ത്തു.

2008ല്‍ ഐപിഎല്‍ തുടങ്ങിയത് മുതല്‍ക്ക് ചെന്നെെ സൂപ്പര്‍ കിങ്സിന്‍റെ ക്യാപ്റ്റനാണ് ധോണി. നിലവില്‍ കെ‌എൽ രാഹുൽ (പഞ്ചാബ് കിങ്സ്), സഞ്ജു സാംസൺ (രാജസ്ഥാൻ റോയൽ‌സ്), റിഷഭ് പന്ത് (ഡല്‍ഹി ക്യാപിറ്റൽസ്) എന്നിവരാണ് ധോണിയെ കൂടാതെ ഐപിഎല്ലില്‍ വിവിധ ടീമുകളെ നയിക്കുന്ന വിക്കറ്റ് കീപ്പര്‍മാര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.