ETV Bharat / sports

സിക്‌സടിച്ച് വിജയം, പിന്നാലെ ഒരു പിടി റെക്കോഡുകൾ ; അപൂർവ നേട്ടങ്ങൾ സ്വന്തമാക്കി 'തല ധോണി' - ധോണി സിക്‌സ്

ഐപിഎല്ലിൽ ഒരു ടീമിനായി ഏറ്റവുമധികം ക്യാച്ചുകൾ നേടുന്ന താരം, 20-ാം ഓവറിൽ ഏറ്റവുമധികം സിക്‌സുകൾ നേടുന്ന താരം എന്നീ റെക്കോഡുകളാണ് ധോണി സ്വന്തമാക്കിയത്

Dhoni completes 100 IPL catches  അപൂർവ നേട്ടങ്ങൾ സ്വന്തമാക്കി തല ധോണി  മഹേന്ദ്ര സിങ് ധോണി  Dhoni  Dhoni Record  ഐപിഎൽ  ചെന്നൈ സൂപ്പർ കിങ്സ്  സുരേഷ് റൈന  ധോണി സിക്‌സ്  Dhoni six
സിക്‌സടിച്ച് വിജയം, പിന്നാലെ ഒരു പിടി റെക്കോഡുകൾ ; അപൂർവ നേട്ടങ്ങൾ സ്വന്തമാക്കി 'തല ധോണി'
author img

By

Published : Oct 1, 2021, 7:30 PM IST

ദുബായ്‌ : സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ വിജയിച്ച് ഐപിഎല്ലിൽ പ്ലേഓഫിൽ സ്ഥാനമുറപ്പിച്ചതിന് പിന്നാലെ ഒരു പിടി റെക്കോടുകൾ കൂടി തന്‍റെ പേരിൽ എഴുതിച്ചേർത്ത് ചെന്നൈ നായകൻ മഹേന്ദ്ര സിങ് ധോണി. കഴിഞ്ഞ സീസണിൽ അവസാന സ്ഥാനത്തിയി ചരിത്രത്തിലാധ്യമായി പ്ലേ ഓഫ് കാണാതെ പുറത്തായ ചെന്നൈ ഇത്തവണ അതേ നാണയത്തിൽ തിരിച്ചടിച്ച് പ്ലേ ഓഫിലെത്തുന്ന ആദ്യത്തെ ടീമായി മാറി.

ഐപിഎല്ലിൽ ഒരു ടീമിനായി ഏറ്റവുമധികം ക്യാച്ചുകൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോഡ് കഴിഞ്ഞ മത്സരത്തിൽ നൂറ് ക്യാച്ചുകൾ സ്വന്തമാക്കി ധോണി സ്വന്തമാക്കി. ചെന്നൈയിലെ സഹതാരം സുരേഷ് റൈനയുടെ 98 ക്യാച്ചുകളുടെ റെക്കോഡാണ് താരം മറികടന്നത്. 94 ക്യാച്ചുകളുള്ള കീറോണ്‍ പൊള്ളാർഡാണ് മൂന്നാം സ്ഥാനത്ത്.

കഴിഞ്ഞ മത്സരത്തിൽ വൃദ്ധിമാൻ സാഹയെ പുറത്താക്കിയാണ് ധോണി 100 ക്യാച്ചുകൾ പൂർത്തിയാക്കിയത്. കൂടാതെ മത്സരത്തിൽ ജേസണ്‍ റോയിയുടേയും പ്രിയം ഗാർഗിന്‍റെയും ക്യാച്ചുകളും ധോണി നേടിയിരുന്നു. ഐപിഎല്ലിൽ 119 ക്യാച്ചുകളാണ് ധോണിയുടെ പേരിലുള്ളത്. എന്നാൽ ഇതിൽ 19 എണ്ണം റെയ്‌സിങ് പൂനെ സൂപ്പർ ജയന്‍റ്സിനായി നേടിയവയാണ്.

ഐപിഎല്ലിലെ ഒരു മത്സരത്തിൽ മൂന്നോ അതിൽ അധികമോ ക്യാച്ചുകൾ ഏറ്റവും അധികം സ്വന്തമാക്കുന്ന താരം എന്ന നേട്ടവും ധോണി കഴിഞ്ഞ മത്സരത്തിലൂടെ സ്വന്തമാക്കി. പത്താം തവണയാണ് ധോണി മൂന്നോ അതിലധികമോ ക്യാച്ചുകൾ സ്വന്തമാക്കുന്നത്. അഞ്ച് തവണ ഈ നേട്ടം സ്വന്തമാക്കിയ എബി ഡിവില്ലിയേഴ്‌സാണ് രണ്ടാം സ്ഥാനത്ത്.

മത്സരത്തിൽ കൂറ്റൻ സിക്‌സ് നേടി ടീമിനെ വിജയിപ്പിച്ചതിന് പിന്നാലെ 20-ാം ഓവറിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ നേടുന്ന താരം എന്ന റെക്കോഡും ധോണി സ്വന്തമാക്കി. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഫിനിഷർ എന്നറിയപ്പെടുന്ന താരം 20-ാം ഓവറിലെ 50-ാമത്തെ സിക്‌സാണ് ഇന്നലെ നേടിയത്.

രണ്ടാം സ്ഥാനത്തുള്ള പൊള്ളാർഡിനെക്കാൾ 20 സിക്‌സുകൾ കൂടുതലുണ്ട് ധോണിക്ക് എന്നതാണ് ഈ റെക്കോഡിൽ എത്രത്തേളം മുന്നിലാണ് താരം എന്ന് മനസിലാക്കിത്തരുന്നത്. മൂന്നും നാലും സ്ഥാനങ്ങളിലുള്ള രോഹിത് ശർമ്മ (23), ഹാർദിക്‌ പാണ്ഡ്യ(23) എന്നിവർ ധോണിക്ക് ഏറെ പിന്നിലാണ്.

ALSO READ : പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യൻ താരത്തിന്‍റെ ആദ്യ സെഞ്ചുറി ; ചരിത്രമെഴുതി സ്‌മൃതി മന്ദാന

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.