ചെന്നെെ: ഐപിഎല്ലില്‍ ഇന്ന് കരുത്തന്മാരുടെ പോരാട്ടം. സീസണിലെ തങ്ങളുടെ നാലാം മത്സരത്തിന് മുംബെെ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഇന്ന് ഇറങ്ങും. രാത്രി 7.30ന് ചെപ്പോക്കിലാണ് മത്സരം. പഞ്ചാബ് കിങ്സിനെതിരായ തകര്‍പ്പന്‍ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഡല്‍ഹിയെത്തുന്നത്. മറുവശത്ത് സണ്‍റെെസേഴ്സ് ഹെെദരാബാദിനെ തകര്‍ത്ത കരുത്തോടെയാണ് മുംബെെ കളത്തിലിറങ്ങുക. ഇതൊടെ ചെപ്പോക്കില്‍ പോര് കനക്കും.
ശിഖർ ധവാൻ, പൃഥ്വി ഷാ എന്നിവരിലൂടെ നല്ല തുടക്കം ലഭിച്ചാല്‍ മികച്ച ടോട്ടല്‍ കണ്ടെത്തുകയെന്നത് ഡല്‍ഹിയെ സംബന്ധിച്ച് പ്രയാസമല്ല. ടൂര്‍ണമെന്‍റില്‍ കൂടുതല്‍ റണ്‍ കണ്ടെത്തുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ് നിലയില്‍ ധവാന്‍റെ തലയിലാണ്. ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍റെ ഫോം ടീമിന് ആശ്വാസം നല്‍കുന്ന കാര്യമാണ്. സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്റ്റോയിനിസ് തുടങ്ങിയവരുടെ പ്രകടനവും നിര്‍ണായകമാവും. ബൗളിങ് യൂണിറ്റില്‍ ക്രിസ് വോക്സ്, അവേശ് ഖാൻ, കഗീസോ റബാദ തുടങ്ങിയവര്‍ മികച്ചു നിന്നാല്‍ മുംബെെ വിയര്‍ക്കും.
അതേസമയം ഇതിനകം തന്നെ തങ്ങളുടെ ബാറ്റിങ് , ബൗളിങ് മികവ് മുംബെെ പ്രകടമാക്കിയിട്ടുണ്ട്. ഹെെദരാബാദിനെതിരായ മത്സരത്തില്‍ ബൗളര്‍മാരുടെ പ്രകനമാണ് മുതല്‍ക്കൂട്ടായതെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ തുറന്നു പറയുകയും ചെയ്തു. ബുമ്രയും ബോൾട്ടും നയിക്കുന്ന ബൗളിങ് യൂണിറ്റ് ആത്മവിശ്വാസമാണ്.
സ്പിന്‍ നിരയില്‍ രാഹുല്‍ ചഹാറിന്‍റെ പ്രകടനവും നിര്‍ണായകമാവും. ബാറ്റിങ്ങില്‍ രോഹിത് ശര്‍മയും ക്വിന്‍റണ്‍ ഡികോക്കും മികച്ച തുടക്കം നല്‍കുന്നുണ്ടെങ്കിലും മധ്യ ഓവറുകളില്‍ റണ്‍കണ്ടെത്താന്‍ കഴിയാത്തത് ടീമിന് തലവേദനയാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന് രോഹിത് ശര്‍മ്മ നേരത്തെ പറഞ്ഞിരുന്നു. ഇതൊഴിച്ച് നിര്‍ത്തിയാല്‍ ഇഷാൻ കിഷന്‍, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, കീറോൺ പൊള്ളാർഡ് എന്നിവരടങ്ങുന്ന ബാറ്റിങ് നിര ഡല്‍ഹിക്ക് വെല്ലുവിളിയാവും.
അതേസമയം ചെപ്പോക്കില്‍ അവസാനം നടന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്- കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സ് മത്സരത്തില്‍ റണ്ണൊഴുകിയുരുന്നുവെങ്കിലും ബാഗ്ലൂരിന്‍റെ എബി ഡിവില്ലിയേഴ്‌സിന്‍റേയും ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും വ്യക്തിഗത മികവാണ് തുണയായത്. എന്നാല്‍ ഇതിന് വിപരീതമായി സമതുലിതമാണ് ചെന്നെെയിലെ പിച്ച്. ഇക്കാരണത്താല്‍ തന്നെ ആദ്യം ബാറ്റു ചെയ്യുന്നവര്‍ക്കാവും ഇവിടെ മേല്‍ക്കെെ ലഭിക്കുക. ഇതേവരെ 28 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 16 തവണ മുംബെെയും 12 തവണ ഡല്‍ഹിയും വിജയം പിടിച്ചിട്ടുണ്ട്.