മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 15-ാം സീസണിന് ഭീഷണിയായി ബയോബബിളിൽ കൊവിഡ് ഭീതി തുടരുന്നു. ഡൽഹി ക്യാപ്പിറ്റൽസിന്‍റെ ടീം ഫിസിയോ പാട്രിക് ഫർഹാർട് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒരു താരത്തിന് റാപ്പിഡ് ആന്‍റിജൻ ടെസ്റ്റിൽ വൈറസ് ബാധ കണ്ടെത്തിയെന്നും സ്ഥിരീകരിക്കാനായി ആർടി-പിസിആർ പരിശോധനകൾക്ക് വിധേയനാകുമെന്നും ക്രിക്‌ബസ് റിപ്പോര്‍ട്ട് ചെയ്‌തു.
-
BREAKING - DC have cancelled today's scheduled travel to Pune ahead of their next #IPL2022 game as a result of a covid scare.
— Cricbuzz (@cricbuzz) April 18, 2022 " class="align-text-top noRightClick twitterSection" data="
More details ⏬⏬
">BREAKING - DC have cancelled today's scheduled travel to Pune ahead of their next #IPL2022 game as a result of a covid scare.
— Cricbuzz (@cricbuzz) April 18, 2022
More details ⏬⏬BREAKING - DC have cancelled today's scheduled travel to Pune ahead of their next #IPL2022 game as a result of a covid scare.
— Cricbuzz (@cricbuzz) April 18, 2022
More details ⏬⏬
കൊവിഡ് ആശങ്കയുയർന്നതോടെ ഡല്‍ഹിയുടെ മുഴുവന്‍ താരങ്ങളെയും ക്വാറന്‍റീനിലാക്കും. ഇന്നും നാളെയും താരങ്ങള്‍ക്ക് കൊവിഡ് പരിശോധന നടക്കും. കൊവിഡ് ഭീതി കാരണം ഡല്‍ഹി ടീമിന്‍റെ ഇന്നത്തെ പുനെ യാത്ര ഉപേക്ഷിച്ചു. പുനെയില്‍ ബുധനാഴ്‌ച പഞ്ചാബ് കിംഗ്‌സുമായിട്ടാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ അടുത്ത മത്സരം.
ALSO READ: IPL 2022 | ഐപിഎൽ 15-ാം സീസണിൽ ആദ്യ കൊവിഡ് സ്ഥിരീകരിച്ചു ; ഡൽഹി ക്യാമ്പിൽ ആശങ്ക
പാട്രിക്ക് ഫർഹാര്‍ടിനെ ഡല്‍ഹി ക്യാപിറ്റല്‍സ് മെഡിക്കല്‍ ടീം നിരീക്ഷിച്ചുവരികയാണ് എന്ന് ഐപിഎല്‍ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. 2019 ഓഗസ്റ്റ് മുതൽ ഡൽഹിക്കൊപ്പം പ്രവർത്തിച്ച് വരികയാണ് പാട്രിക് ഫർഹാർട്. 2015 മുതൽ 2019 വരെ ഇന്ത്യൻ പുരുഷ ടീമിനൊപ്പവും അദ്ദേഹം ഉണ്ടായിരുന്നു. 2019 ലോകകപ്പിന് ശേഷമാണ് പാട്രിക് ഇന്ത്യൻ ടീമിൽ നിന്ന് പിരിഞ്ഞത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിങ്സ് എന്നീ ടീമുകൾക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.