ETV Bharat / sports

IPL 2022: അടിച്ച് തകര്‍ത്ത് മൊയീന്‍; ചെന്നൈക്കെതിരെ രാജസ്ഥാന് 151 റണ്സ് വിജയലക്ഷ്യം

93 റണ്‍സ് നേടിയ മൊയീന്‍ അലിക്ക് പുറമെ മറ്റാര്‍ക്കും ചെന്നൈ നിരയില്‍ ബാറ്റ് കൊണ്ട് മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കാന്‍ കഴിഞ്ഞില്ല

ipl  ipl2022  csk vs rr  moeen ali  ഐപിഎല്‍  ഐപിഎല്‍ 2022
IPL 2022: അടിച്ച് തകര്‍ത്ത് മൊയീന്‍; ചെന്നൈക്കെതിരെ രാജസ്ഥാന് 151 റണ്സ് വിജയലക്ഷ്യം
author img

By

Published : May 20, 2022, 9:54 PM IST

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 151 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ മൊയീന്‍ അലിയുടെ അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് ആറ് വിക്കറ്റിന് 150 എന്ന സ്‌കോറിലേക്ക് എത്തിയത്. 93 റണ്‍സ് നേടിയ അലിക്ക് പുറമെ മറ്റാര്‍ക്കും ചെന്നൈ നിരയില്‍ തിളങ്ങാനായില്ല.

ബാറ്റിംഗിനറങ്ങിയ ചെന്നൈക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ റിതുരാജിനെ നഷ്‌ടമായിരുന്നു. ആറ് പന്തില്‍ രണ്ട് റണ്‍സ് മാത്രം നേടിയ റിതുരാജിനെ ട്രെൻറ് ബോള്‍ട്ടാണ് പുറത്താക്കിയത്. തുടര്‍ന്ന് മൂന്നാമനായി ക്രീസിലെത്തിയ മൊയീന്‍ അലി മറുവശത്തുണ്ടായിരുന്ന ഡേവൊണ്‍ കോണ്‍വയെ കാഴ്‌ചക്കാരനാക്കി സ്‌കോര്‍ ഉയര്‍ത്തി.

എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടി രജസ്ഥാന്‍ ബോളര്‍മാര്‍ ടീമിനെ മത്സരത്തിലേക്ക് തിരികെയെത്തിക്കുകയായിരുന്നു. മധ്യനിരയില്‍ ജഗദീശന്‍ (1), റായ്‌ഡു (3) എന്നിവരെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ തന്നെ രാജസ്ഥാന്‍ ബോളര്‍മാര്‍ മടക്കി അയച്ചു. പിച്ചിന്‍റെ വേഗവുമായി പൊരുത്തപ്പെടാന്‍ കഴിയാതിരുന്ന ചെന്നൈ ബാറ്റര്‍മാര്‍ക്ക് അവസാന ഓവറുകളിലും കാര്യമായ രീതിയില്‍ റണ്‍സ് കണ്ടെത്താന്‍ സാധിച്ചില്ല.

രാജസ്ഥാന് വേണ്ടി യുസ്‌വേന്ദ്ര ചാഹല്‍, ഒബേഡ് മക്കോയ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടി. അശ്വിനും, ബോള്‍ട്ടും ഓരോ വിക്കറ്റ് വീതവുമാണ് മത്സരത്തില്‍ സ്വന്തമാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.