ETV Bharat / sports

IPL 2023| 'ഹാരി ബ്രൂക്ക് ശരിയായ മാനസികാവസ്ഥയിലല്ല, അവന് വിശ്രമം നല്‍കൂ': ബ്രെറ്റ് ലീ - സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും റണ്‍സൊന്നുമെടുക്കാതെയാണ് ഹാരി ബ്രൂക്ക് പുറത്തായത്. നൈറ്റ് റൈഡേഴ്‌സിനെതിരെ നേടിയ ഒരു സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ താരത്തിന് ബാറ്റ് കൊണ്ട് കാര്യമായ സംഭാവനകളൊന്നും ഹൈദരാബാദിനായി ചെയ്യനായില്ല.

Harry Brook  Brett Lee  IPL 2023  IPL  Sunrisers Hyderabad  ഐപിഎല്‍  ഹാരി ബ്രൂക്ക്  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  ബ്രെട്ട് ലീ
Harry Brook
author img

By

Published : May 5, 2023, 10:38 AM IST

ഹൈദരാബാദ്: ഐപിഎല്‍ പതിനാറാം പതിപ്പിലെ ഏറ്റവും മൂല്യമേറിയ താരങ്ങളില്‍ ഒരാളായിരുന്നു ഹാരി ബ്രൂക്ക്. കഴിഞ്ഞ താരലേലത്തില്‍ 13.25 കോടിക്കായിരുന്നു ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബ്രൂക്കിനെ സ്വന്തമാക്കിയത്. എന്നാല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ മിന്നും പ്രകടനം കാഴ്‌ചവെച്ചിരുന്ന താരത്തിന് ഐപിഎല്ലില്‍ പ്രതീക്ഷിച്ച പോലെ ശോഭിക്കാനായില്ല.

ഐപിഎല്‍ അരങ്ങേറ്റ സീസണിലെ ആദ്യ 9 മത്സരങ്ങളില്‍ നിന്നും 163 റണ്‍സ് മാത്രമാണ് നേടിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നേടിയ ഒരു സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ താരത്തിന് ബാറ്റ് കൊണ്ട് കാര്യമായ സംഭാവനകളൊന്നും ഹൈദരാബാദിനായി ചെയ്യനായില്ല.

അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ 34 റണ്‍സാണ് ബ്രൂക്കിന്‍റെ സമ്പാദ്യം. ഈ ഇന്നിങ്‌സുകളില്‍ തുടര്‍ച്ചയായി രണ്ട് പ്രാവശ്യം റണ്‍സൊന്നുമെടുക്കാതെയാണ് താരം പുറത്തായത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 5 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയ മത്സരത്തിലും അക്കൗണ്ട് തുറക്കും മുന്‍പ് തന്നെ ബ്രൂക്കിന് തിരികെ പവലിയനിലേക്ക് നടക്കേണ്ടി വന്നിരുന്നു.

ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ വിഷമിക്കുന്ന സാഹചര്യത്തില്‍ ഹാരി ബ്രൂക്ക് ഐപിഎല്ലിലെ ഒന്ന് രണ്ട് മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രെറ്റ്‌ ലീ. ബ്രൂക്കിന് വിശ്രമം നല്‍കി ഗ്ലെന്‍ ഫിലിപ്‌സ് ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് ഹൈദരാബാദ് അവസരം നല്‍കണമെന്നാണ് ലീയുടെ അഭിപ്രായം. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ബ്രൂക്ക് റണ്‍സൊന്നുമെടുക്കാതെ പുറത്തായതിന് പിന്നാലെയാണ് മുന്‍ ഓസീസ് താരത്തിന്‍റെ പ്രതികരണം.

Also Read : IPL 2023| ജയിച്ച് ഒന്നാമതെത്താന്‍ രാജസ്ഥാന്‍, തലപ്പത്ത് സ്ഥാനം നിലനിര്‍ത്താന്‍ ഗുജറാത്ത്; ജയ്‌പൂരില്‍ ഇന്ന് വമ്പന്മാരുടെ പോരാട്ടം

'ഹാരി ബ്രൂക്ക് ഒരു ക്ലാസ് പ്ലെയറാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ അവന്‍ സെഞ്ച്വറികള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇവിടെ വന്നും അവന്‍ സെഞ്ച്വറിയടിച്ചു. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ അവനെ ടീമിലേക്ക് എടുക്കുന്നത് മൂലം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മറ്റൊരാളെ കളിപ്പിക്കാനുള്ള സ്ഥാനമാണ് നഷ്‌ടമാകുന്നത്. രണ്ട് മത്സരങ്ങളിലെങ്കിലും ബ്രൂക്കിന് പകരം മറ്റൊരാള്‍ക്ക് എസ്‌ആര്‍എച്ച് അവസരം നല്‍കണം.

ഞാന്‍ ഒരിക്കലും അവന് എതിരല്ല. അവന്‍ ശരിക്കും മികച്ച ഒരു കളിക്കാരനാണ്. എന്നാല്‍ ഇപ്പോള്‍ അവന്‍ ഒരു ശരിയായ മാനസികാവസ്ഥയിലൂടെ ആയിരിക്കില്ല കടന്ന് പോകുന്നത് എന്നാണ് ഞാന്‍ കരുതുന്നത്' ബ്രെറ്റ് ലീ വ്യക്തമാക്കി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ നേരിട്ട നാലാം പന്തിലാണ് ഹാരി ബ്രൂക്ക് പുറത്തായത്. അനുകുല്‍ റോയ് ആയിരുന്നു ബ്രൂക്കിനെ വീഴ്‌ത്തിയത്. അനുകൂലിനെതിരെ സ്വീപ്പ് ഷോട്ട് കളിക്കാന്‍ ശ്രമിച്ച ബ്രൂക്ക് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.

ഇതിന് മുന്‍പ് നടന്ന മത്സരത്തിലും സംപൂജ്യനായാണ് ഹൈദരാബാദിന്‍റെ ഇംഗ്ലീഷ് താരം മടങ്ങിയത്. മിച്ചല്‍ മാര്‍ഷായിരുന്നു അന്ന് ഹാരി ബ്രൂക്കിനെ പുറത്താക്കിയത്.

Also Read : IPL 2023 | പൊരുതിയത് ക്ലാസനും മാർക്രവും മാത്രം; കൈപ്പിടിയിലിരുന്ന മത്സരം കൈവിട്ട് സണ്‍റൈസേഴ്‌സ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.