ചെന്നൈ: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടപ്പോള്‍ ബൗള്‍ ചെയ്യാന്‍ തന്നെ പരിഗണിക്കണമെന്ന് ക്യാപ്റ്റന്‍ റിഷഭ് പന്തിനോട് പറഞ്ഞിരുന്നതായി വെളിപ്പെടുത്തി ഡല്‍ഹി ക്യാപിറ്റല്‍സ് താരം അക്സര്‍ പട്ടേല്‍.
'ഇരു ടീമുകളുടേയും സ്കോറുകള്‍ തുല്യമായ സമയത്ത്, ഈ വിക്കറ്റില്‍ നന്നായി ബൗള്‍ ചെയ്യാനാവുമെന്നും സൂപ്പര്‍ ഓവറിന് പരിഗണക്കണമെന്നും ഞാന്‍ റിഷഭ് പന്തിനോട് പറഞ്ഞിരുന്നു. റിഷഭ് കോച്ച് റിക്കി പോണ്ടിങ്ങുമായി ചര്‍ച്ച നടത്തുകയും എന്നെ തീരുമാനിക്കുകയുമായിരുന്നു. ഇത്തരം പിച്ചുകളിള്‍ റണ്‍സ് കണ്ടെത്തുകയെന്നത് ബാറ്റ്സ്മാന്മാരെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് എനിക്കറിയാം'. അക്സര്‍ പറഞ്ഞു.
read more:കൊവിഡിനെ നേരിടാന്‍ 37 ലക്ഷം നല്‍കി കമ്മിൻസ്
കൊവിഡ് മുക്തനായതിന് പിന്നാലെ ഐപിഎല്ലില്‍ അക്സറിന്‍റെ ആദ്യ മത്സരമായിരുന്നു ഇന്നലത്തേത്. നാല് ഓവറില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്താന്‍ താരത്തിനായിരുന്നു. അതേസമയം ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 159 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദിനും ഇതേ സ്‌കോര്‍ കണ്ടെത്താനായൊള്ളു.
തുടര്‍ന്ന് നടന്ന സൂപ്പര്‍ ഓവറില്‍ ഡേവിഡ് വാര്‍ണര്‍ക്കും കെയ്ന്‍ വില്ല്യംസണും എതിരെ പന്തെറിഞ്ഞ താരം വെറും ഏഴു റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. മറുപടിക്കിറങ്ങിയ ഡല്‍ഹിക്കായി ശിഖര്‍ധവാന്‍-റിഷഭ് പന്ത് സഖ്യം റാഷിദ് ഖാന്‍ എറിഞ്ഞ ഓവറിന്‍റെ അവസാന പന്തിലാണ് വിജയം പിടിച്ചത്.