ലഖ്‌നൗ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരിൽ ഒരാളാണ് ഇന്ത്യൻ വെറ്ററൻ സ്‌പിന്നർ അമിത് മിശ്ര. ഐപിഎൽ ആദ്യ സീസൺ മുതൽ വിവിധ ടീമുകളുടെ ഭാഗമായ മിശ്ര ഇത്തവണ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് ജഴ്‌സിയിലാണ് കളത്തിലിറങ്ങുന്നത്. ഡൽഹി ഡെയർഡെവിൾസ്, ഡെക്കാൻ ചാർജേഴ്‌സ്, സൺറൈസേഴ്‌സ് ഹൈദരബാദ് തുടങ്ങിയ ടീമുകൾക്കായും പന്തെറിഞ്ഞ സ്‌പിന്നർ കഴിഞ്ഞ സീസണിൽ മാത്രമാണ് പുറത്തിരുന്നത്.
ഇത്തവണ ലഖ്‌നൗ ടീമിനായി അരങ്ങേറിയ 40-കാരൻ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. എന്നാൽ ഹൈദരാബാദിനെതിരായ മത്സരത്തിലെ താരത്തിന്‍റെ മറ്റൊരു പ്രകടനമാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. രാഹുൽ ത്രിപാഠിയെ പുറത്താക്കാനായി താരം നടത്തിയ ഡൈവിങ് ക്യാച്ചാണ് എല്ലാവരുടെയും കൈയ്യടി നേടിക്കൊടുത്തത്.
യാഷ് ഠാക്കൂർ എറിഞ്ഞ 18-ാം ഓവറിന്‍റെ ആദ്യ പന്തിലാണ് മിശ്രയുടെ ക്യാച്ച്. സ്ലോ ബൗൺസർ അപ്പർ കട്ടിലൂടെ ബൗണ്ടറി കടത്താനുള്ള രാഹുൽ ത്രിപാഠിയുടെ ടൈമിങ് കൃത്യമായില്ല. ഇതോടെ തേർഡ്‌മാനിലേക്ക് വന്ന പന്ത് മിശ്ര ഇടത് ഭാഗത്തേക്ക് ഡൈവ് ചെയ്‌ത് കൈപിടിയിലാക്കി. 40-കാരനായ സ്‌പിന്നറിൽ നിന്ന് അങ്ങനെയൊരു പ്രകടനം പ്രതീക്ഷിച്ചിരുന്നില്ല എന്ന രീതിയിലായിരുന്നു ഗ്യാലറിയിലെ ആരാധകരുടെ പ്രകടനം. ഡൈവിങ് ക്യാച്ചിന്‍റെ വീഡിയോ കാണാം....
-
ICYMI - A brilliant diving catch by @MishiAmit ends Rahul Tripathi's stay out there in the middle.#TATAIPL #LSGvSRH pic.twitter.com/uJkjykYlJt
— IndianPremierLeague (@IPL) April 7, 2023 " class="align-text-top noRightClick twitterSection" data="
">ICYMI - A brilliant diving catch by @MishiAmit ends Rahul Tripathi's stay out there in the middle.#TATAIPL #LSGvSRH pic.twitter.com/uJkjykYlJt
— IndianPremierLeague (@IPL) April 7, 2023ICYMI - A brilliant diving catch by @MishiAmit ends Rahul Tripathi's stay out there in the middle.#TATAIPL #LSGvSRH pic.twitter.com/uJkjykYlJt
— IndianPremierLeague (@IPL) April 7, 2023
ക്രൂണാൽ പാണ്ഡ്യയുടെ ഓൾറൗണ്ട് മികവിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഹൈദരാബാദ് ഉയര്‍ത്തിയ 122 റണ്‍സിന്‍റെ ചെറിയ വിജയലക്ഷ്യം 16 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 127 റണ്‍സെടുത്താണ് ലഖ്‌നൗ മറികടന്നത്. 23 പന്തില്‍ 34 റണ്‍സും മൂന്ന് വിക്കറ്റും നേടിയ ക്രൂണാലിന്‍റെ പ്രകടനം ലഖ്‌നൗ വിജയത്തിൽ നിർണായകമായി. 31 പന്തിൽ 35 റൺസെടുത്ത നായകൻ കെ എൽ രാഹുലാണ് ലഖ്‌നൗ ടീമിന്‍റെ ടോപ് സ്‌കോറർ.
2008ലെ പ്രഥമ ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിനായി കളത്തിലിറങ്ങിയ അമിത് മിശ്ര ഇതുവരെ 155 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരിൽ നാലാം സ്ഥാനത്താണ് മിശ്ര. 168 വിക്കറ്റുകളാണ് ഇതുവരെയുള്ള നേട്ടം. 161 മത്സരങ്ങളിൽ നിന്നും 183 വിക്കറ്റുകൾ നേടിയിട്ടുള്ള വെസ്റ്റ് ഇൻഡീസ് താരം ഡ്വെയ്‌ൻ ബ്രാവോയാണ് വിക്കറ്റ് വേട്ടയിൽ ഒന്നാമത്. 171 വിക്കറ്റുകളുമായി യുസ്‌വേന്ദ്ര ചാഹൽ, 170 വിക്കറ്റുകളുമായി ലസിത് മലിംഗ എന്നിവരാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്.
ഐപിഎൽ ചരിത്രത്തിൽ മൂന്ന് ഹാട്രിക്കുകൾ നേടിയിട്ടുള്ള അമിത് മിശ്രയാണ് ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഹാട്രിക് നേടിയ താരം. 2008ൽ ഡെക്കാൻ ചാർജേഴ്‌സ്, 2011ൽ കിങ്സ് ഇലവൻ പഞ്ചാബ്, 2013 ൽ പൂനെ വാരിയേഴ്‌സ് ഇന്ത്യ എന്നീ ടീമുകൾക്കെതിരെയാണ് ഹാട്രിക് നേട്ടം.