മുംബൈ: മാര്‍ക്ക് ബൗച്ചറെ മുഖ്യ പരിശീലകനായി നിയമിച്ച് ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സ്. സ്ഥാനമൊഴിഞ്ഞ മഹേല ജയവര്‍ധനെയ്‌ക്ക് പകരമാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും പരിശീലകനുമായ മാര്‍ക്ക് ബൗച്ചര്‍ എത്തുന്നത്. പുതിയ പദവി വലിയ ഉത്തരവാദിത്തമാണെന്ന് ബൗച്ചര്‍ പ്രതികരിച്ചു.
ചരിത്രവും റെക്കോഡും പരിഗണിക്കുമ്പോള്‍ ഐപിഎല്ലിലെ തന്നെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് മുംബൈ. അത്തരമൊരു ടീമിന്‍റെ പരിശീലകനാവുകയെന്നത് തന്നെ സംബന്ധിച്ച് വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത സീസണിന് മുന്നോടിയായി ബൗച്ചര്‍ ടീമിനൊപ്പം ചേരും.
-
Presenting आपले नवीन Head Coach - 𝐌𝐀𝐑𝐊 𝐁𝐎𝐔𝐂𝐇𝐄𝐑 💙
— Mumbai Indians (@mipaltan) September 16, 2022 " class="align-text-top noRightClick twitterSection" data="
Paltan, drop a 🙌 to welcome the 🇿🇦 legend to our #OneFamily 👏#DilKholKe #MumbaiIndians @markb46 @OfficialCSA pic.twitter.com/S6zarGJmNM
">Presenting आपले नवीन Head Coach - 𝐌𝐀𝐑𝐊 𝐁𝐎𝐔𝐂𝐇𝐄𝐑 💙
— Mumbai Indians (@mipaltan) September 16, 2022
Paltan, drop a 🙌 to welcome the 🇿🇦 legend to our #OneFamily 👏#DilKholKe #MumbaiIndians @markb46 @OfficialCSA pic.twitter.com/S6zarGJmNMPresenting आपले नवीन Head Coach - 𝐌𝐀𝐑𝐊 𝐁𝐎𝐔𝐂𝐇𝐄𝐑 💙
— Mumbai Indians (@mipaltan) September 16, 2022
Paltan, drop a 🙌 to welcome the 🇿🇦 legend to our #OneFamily 👏#DilKholKe #MumbaiIndians @markb46 @OfficialCSA pic.twitter.com/S6zarGJmNM
ടി20 ലോകകപ്പിന് ശേഷം ബൗച്ചര്‍ പരിശീലക ചുമതല ഒഴിയുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു. മറ്റ് പുതിയ അവസരങ്ങള്‍ക്കും ഭാവി കരിയറിനും വേണ്ടിയാണ് ബൗച്ചര്‍ ടീം വിടുന്നതെന്നും ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. 2019ല്‍ ഓട്ടിസ് ഗിബ്‌സണില്‍ നിന്ന് ചുമതലയേറ്റെടുത്ത ബൗച്ചര്‍ക്ക് 2023ല്‍ ലോകകപ്പ് വരെ കരാറുണ്ടായിരുന്നു.
ബൗച്ചര്‍ക്ക് കീഴില്‍ 11 ടെസ്റ്റിലും 12 ഏകദിനങ്ങളിലും 23 മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക വിജയിച്ചിട്ടുണ്ട്. ഒരു ഐപിഎല്‍ ഫ്രാഞ്ചൈസിയുമായി ബൗച്ചര്‍ ചര്‍ച്ച നടത്തുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
അതേസമയം 2017 മുതല്‍ മുഖ്യ പരിശീലകനായിരുന്നു ജയവര്‍ധനെയ്‌ക്ക് ഫ്രാഞ്ചൈസി പുതിയ ചുമതല നല്‍കുകയായിരുന്നു. വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളിലുള്ള ഫ്രാഞ്ചൈസിയുടെ ടീമുകളുടെയെല്ലാം ഗ്ലോബര്‍ ഹെഡ്-പെര്‍ഫോര്‍മന്‍സ് ഡയറക്‌ടര്‍ ആയാണ് ജയവര്‍ധനെയെ മുംബൈ ഇന്ത്യന്‍സ് നിയമിച്ചിരിക്കുന്നത്. ടീം ഡയറക്‌ടറായിരുന്നു ഇന്ത്യയുടെ മുന്‍ പേസര്‍ സഹീര്‍ ഖാന് ഗ്ലോബല്‍ ക്രിക്കറ്റ് ഡെവലപ്‌മെന്‍റ് ഹെഡ്ഡായും ചുമതല നല്‍കിയിരുന്നു.