ETV Bharat / sports

കോളടിച്ച് സാം കറണ്‍, അത്‌ഭുതമായി ഹാരി ബ്രൂക്ക്, ഐപിഎല്‍ താര ലേലം തുടങ്ങി - മായങ്ക് അഗര്‍വാള്‍

ഇംഗ്ലണ്ട് താരങ്ങള്‍ക്കാണ് ഇതേവരെ ഉയര്‍ന്ന തുക ലഭിച്ചത്. സാം കറനെ 18.50 കോടി രൂപയ്‌ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി

ipl auction 2023  harry brook sold to sunrisershyderabad  ipl  harry brook  sunrisershyderabad  ഐപിഎല്‍  ഐപിഎല്‍ ലേലം  ഐപിഎല്‍ 2023  മായങ്ക് അഗര്‍വാള്‍  സാം കറണ്‍
കോളടിച്ച് സാം കറണ്‍; വമ്പന്‍ തുക മുടക്കി പഞ്ചാബ്
author img

By

Published : Dec 23, 2022, 3:32 PM IST

Updated : Dec 23, 2022, 5:30 PM IST

കൊച്ചി: ഐപിഎല്‍ 2023 സീസണിന് മുന്നോടിയായുള്ള താരലേലം കൊച്ചിയില്‍ പുരോഗമിക്കുന്നു. ഇംഗ്ലണ്ട് താരങ്ങള്‍ക്കാണ് ഇതേവരെ ഉയര്‍ന്ന തുക ലഭിച്ചത്. സാം കറനെ 18.50 കോടി രൂപയ്‌ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. ഹാരി ബ്രൂക്കിനായി 13.25 കോടി രൂപയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുടക്കിയത്.

ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളിനെയും സണ്‍റൈസേഴ്‌സ് സ്വന്തമാക്കി. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന മായങ്കിനായി 8.25 കോടി രൂപയാണ് ഹൈദരാബാദ് മുടക്കിയത്.

അവസാന നിമിഷം വരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് മായങ്കിനായി രംഗത്തുണ്ടായിരുന്നു. ഹൈദരാബാദ് മുന്‍ നായകന്‍ കെയ്ന്‍ വില്യംസണെ അടിസ്ഥാന വിലയായ രണ്ട് കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. 50 ലക്ഷം രൂപ മുടക്കി അജിങ്ക്യ രഹാനെയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കി.

Last Updated : Dec 23, 2022, 5:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.