ETV Bharat / sports

സ്റ്റാര്‍ക്കിന്‍റെ ഒരു പന്തിന് ഐപിഎല്ലില്‍ ലഭിക്കുക ലക്ഷങ്ങള്‍; ഞെട്ടിക്കുന്ന കണക്ക് അറിയാം... - കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്

Mitchell Starc earnings by ball in IPL: ഐപിഎല്‍ 2024 മിനി ലേലത്തില്‍ 24.75 കോടി രൂപ നേടി ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്.

Mitchell Starc earnings by ball in ipl  IPL 2024 Auction Mitchell Starc  Mitchell Starc IPL 2024 price  Mitchell Starc  Mitchell Starc IPL Record  IPL 2024 Auction Pat Cummins Sunrisers Hyderabad  മിച്ചല്‍ സ്റ്റാര്‍ക്ക്  മിച്ചല്‍ സ്റ്റാര്‍ക്ക് ഐപിഎല്‍ 2024 വില  ഐപിഎല്ലില്‍ സ്റ്റാര്‍ക്കിന്‍റെ ഒരു പന്തിന്‍റെ വില  കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്
IPL 2024 Auction Mitchell Starc Kolkata Knight Riders
author img

By ETV Bharat Kerala Team

Published : Dec 20, 2023, 4:16 PM IST

ദുബായ്‌: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (Indian premier league) ചരിത്രത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള താരമായി മാറിയിരിക്കുകയാണ് ഓസീസിന്‍റെ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. 2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന സ്റ്റാര്‍ക്കിനെ 24.75 കോടി രൂപ (Mitchell Starc IPL 2024 price) വീശി കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സാണ് സ്വന്തമാക്കിയത്. (IPL 2024 Auction Mitchell Starc Kolkata Knight Riders). സ്റ്റാര്‍ക്കിനായി ഗുജറാത്ത് ടൈറ്റന്‍സിന്‍റെ കനത്ത വെല്ലുവിളിയാണ് കൊല്‍ക്കത്തയ്‌ക്ക് മറികടക്കേണ്ടി വന്നത്.

ഇപ്പോഴിതാ ടൂര്‍ണമെന്‍റില്‍ സ്റ്റാര്‍ക്ക് എറിയുന്ന ഒരു പന്തിന്‍റെ ഏകദേശ വില പുറത്ത് വന്നിക്കുകയാണ്. പണക്കൊഴുപ്പിന്‍റെ ലീഗായാണ് ഐപിഎല്‍ അറിയപ്പെടുന്നതെങ്കിലും കേള്‍ക്കുന്നവരെ ഞെട്ടിക്കുന്ന തുകയാണിത്. ഐപിഎല്ലിന്‍റെ ലീഗ് ഘട്ടത്തില്‍ ആകെ 14 മത്സരങ്ങളാണുള്ളത്.

ഓരോ മത്സരത്തിലും നാല് ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയാല്‍ ആകെ 336 പന്തുകളാണ് മിച്ചല്‍ സ്റ്റാർക്ക് എറിയുക. അതായത് ഒരു പന്തിന് എകദേശം 7.36 ലക്ഷം രൂപയാണ് സ്റ്റാര്‍ക്കിന് ലഭിക്കുക. (Mitchell Starc earnings by ball in IPL) കൊല്‍ക്കത്ത പ്ലേ ഓഫിലേക്കും ഫൈനലുകളിലേക്കും യോഗ്യത നേടുകയാണെങ്കിൽ, ആകെ മത്സരങ്ങളുടെ എണ്ണം 16-ലേക്ക് എത്തും. ഇതോടെ ഒരു പന്തിന് ലഭിക്കുന്ന തുക 6.44 ലക്ഷം രൂപയായി കുറയും. ഒരു മത്സരത്തിന് ഏകദേശം 1.77 കോടി രൂപയാണ് താരത്തിന്‍റെ പ്രതിഫലം.

ALSO READ: ഉദാഹരണം സച്ചിൻ, ഇത് ഭാവിയിലേക്കുള്ള തീരുമാനം...രോഹിത്തിനെ മാറ്റിയതില്‍ വിശദീകരണവുമായി ജയവർധനെ

ഐപിഎല്ലില്‍ ഇതേവരെ രണ്ട് സീസണുകളില്‍ മാത്രമാണ് 33-കാരനായ മിച്ചല്‍ സ്റ്റാര്‍ക്ക് കളിച്ചിട്ടുള്ളത്. ഇതേവരെയുള്ള 27 മത്സരങ്ങളില്‍ നിന്നും 20.38 ശരാശരിയില്‍ 34 വിക്കറ്റുകളാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്. പുതിയ സീസണില്‍ കൊല്‍ക്കത്തയ്‌ക്ക് ഒപ്പം ചേരാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് താരം പ്രതികരിച്ചിരുന്നു.

ALSO READ: സമീർ റിസ്വി, ശുഭം ദുബെ, കുമാർ കുഷാഗ്ര ... കോടികൾ പോക്കറ്റിലാക്കിയ ഈ പേരുകൾ ഓർത്തുവെച്ചോളൂ...

അതേസമയം 20.50 കോടി രൂപ ലഭിച്ച ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ താരമായി മാറിയിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഒസീസ് ക്യാപ്റ്റനെ തൂക്കിയത്. (IPL 2024 Auction Pat Cummins Sunrisers Hyderabad). ലീഗ് ഘട്ട മത്സരങ്ങളുടെ കണക്ക് നോക്കുകയാണെങ്കില്‍ ഒരു പന്തിന് ഏകദേശം 6.10 ലക്ഷം രൂപയാണ് താരത്തിന് ലഭിക്കുക.

അതേസമയം മറ്റൊരു ഓസീസ് താരമായ ട്രാവിസ് ഹെഡും ലേലത്തില്‍ കോടികള്‍ നേടിയിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഓസീസിന്‍റെ വിജയ ശില്‍പിയായ ട്രാവിസ് ഹെഡിനായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 6.8 കോടി രൂപയാണ് മുടക്കിയത്.

ALSO READ: 'പൊന്നും വില കേട്ട് ശരിക്കും ഞെട്ടിയെന്ന് സ്റ്റാർക്ക്': ഈഡൻ ഗാർഡനിലേക്ക് വരാൻ കാത്തിരിക്കുന്നുവെന്ന് താരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.