ചെന്നൈ: കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിഷയങ്ങളില്‍ ഒന്നായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്സ് മാനേജ്മെന്‍റും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും തമ്മിലുള്ള ഭിന്നത. ഇതേ തുടര്‍ന്ന് താരം ടീം വിടുമെന്നുള്ള അഭ്യൂഹങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെയും ചെന്നൈയുടെയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ അടുത്ത സീസണിലും സൂപ്പര്‍ കിങ്സില്‍ തുടരനാണ് സാധ്യത എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
-
🚨 JUST IN 🚨
— Sportskeeda (@Sportskeeda) November 4, 2022 " class="align-text-top noRightClick twitterSection" data="
According to reports, Ravindra Jadeja is set to stay with Chennai Super Kings.
Captain MS Dhoni believes no other player can replicate what Jadeja can do and his importance in home matches at Chepauk.
📸: IPL/BCCI#CSK #IPL2023 #WhistlePodu #CricketTwitter pic.twitter.com/SLgWckiAXF
">🚨 JUST IN 🚨
— Sportskeeda (@Sportskeeda) November 4, 2022
According to reports, Ravindra Jadeja is set to stay with Chennai Super Kings.
Captain MS Dhoni believes no other player can replicate what Jadeja can do and his importance in home matches at Chepauk.
📸: IPL/BCCI#CSK #IPL2023 #WhistlePodu #CricketTwitter pic.twitter.com/SLgWckiAXF🚨 JUST IN 🚨
— Sportskeeda (@Sportskeeda) November 4, 2022
According to reports, Ravindra Jadeja is set to stay with Chennai Super Kings.
Captain MS Dhoni believes no other player can replicate what Jadeja can do and his importance in home matches at Chepauk.
📸: IPL/BCCI#CSK #IPL2023 #WhistlePodu #CricketTwitter pic.twitter.com/SLgWckiAXF
രവീന്ദ്ര ജഡേജയെ ഒഴിവാക്കുന്നതിനോട് എം എസ് ധോണി വിമുഖത കാണിക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെപ്പോക്കിലെ ഹോം മത്സരങ്ങളിൽ ജഡേജയുടെ മൂല്യം പകരംവെക്കാന്‍ മറ്റ് താരങ്ങള്‍ക്ക് സാധിക്കില്ലെന്ന് ധോണി വിശ്വസിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ജഡേജയ്‌ക്ക് പകരക്കാരനായി അക്സര്‍ പട്ടേലിനെ ടീമിലെത്തിക്കാന്‍ മാനേജ്മെന്‍റ് പദ്ധതിയിടുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
മിനി താരലേലത്തിന് മുന്‍പായി ജഡേജ സിഎസ്‌കെയുമായി ബന്ധപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് ട്രേഡിങ്ങിലൂടെ അക്സര്‍ പട്ടേലിനെ ടീമിലെത്താക്കാന്‍ പദ്ധതിയിടുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. അതേസമയം ക്രിസ് ജോര്‍ഡന്‍, ആദം മില്‍നെ എന്നിവരെ ടീം റിലീസ് ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ ധോണി നായകസ്ഥാനത്ത് നിന്ന് പിന്മാറിയതിന് പിന്നാലെയാണ് സിഎസ്കെ ക്യാപ്റ്റനായി രവീന്ദ്ര ജഡേജയെ നിയമിച്ചത്. എന്നാല്‍ പുതിയ നായകന് കീഴില്‍ ടീം തുടര്‍തോല്‍വികള്‍ വഴങ്ങിയതോടെ അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്നും നീക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് താരവും ടീം മാനേജ്മെന്‍ും തമ്മിലുള്ള ഭിന്നത രൂക്ഷമായത്.
ടൂര്‍ണമെന്‍റിനിടെ പരിക്കേറ്റ ജഡേജ ചെന്നൈ ടീമിന്‍റെ മുംബൈയിലെ ക്യാമ്പില്‍ നിന്നും വിട്ടുനിന്നു. തുടര്‍ന്ന് ടീമുമായി ബന്ധപ്പെട്ട പോസ്‌റ്റുകളും സമൂഹമാധ്യമങ്ങളില്‍ നിന്ന് അദ്ദേഹം നീക്കം ചെയ്‌തിരുന്നു.