ETV Bharat / sports

IPL 2022 | സ്വയം ആസ്വദിക്കാന്‍ രോഹിത് ഭായി പറഞ്ഞു, നന്നായി തുടങ്ങിയെങ്കില്‍ അതാണ് കാരണം : തിലക് വര്‍മ - തിലക് വര്‍മ

ഐപിഎല്ലിലെ തന്‍റെ പ്രകടനത്തിന് പിന്നില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നിര്‍ദേശങ്ങളെന്ന് യുവതാരം തിലക് വര്‍മ

IPL 2022  Tilak Varma on Mumbai Indians skipper Rohit Sharma  Tilak Varma  Rohit Sharma  Mumbai Indians batter Tilak Varma  ഐപിഎല്‍ 2022  മുംബൈ ഇന്ത്യന്‍സ് ബാറ്റര്‍ തിലക് വര്‍മ  തിലക് വര്‍മ  രോഹിത് ശര്‍മ
IPL 2022: സ്വയം ആസ്വദിക്കാന്‍ രോഹിത് ഭായി പറഞ്ഞു, നന്നായി തുടങ്ങിയെങ്കില്‍ അതാണ് കാരണം: തിലക് വര്‍മ
author img

By

Published : May 4, 2022, 6:10 PM IST

മുംബൈ : ഐപിഎൽ 15ാം സീസണിലെ മികച്ച കണ്ടെത്തലുകളിലൊരൊളാണ് മുംബൈ ഇന്ത്യൻസിന്‍റെ യുവ ബാറ്റര്‍ തിലക് വർമ. സീസണില്‍ മുംബൈ ഇന്ത്യൻസിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ തിലക് ഒമ്പത് മത്സരങ്ങളില്‍ 307 റൺസ് നേടിയിട്ടുണ്ട്. ടീം തുടര്‍ തോല്‍വികളുടെ വഴിയിലായിരുന്നുവെങ്കിലും തിലക് മികച്ചുനിന്നു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്‍ നിന്നും ക്യാപ് ലഭിച്ചതാണ് മികച്ച പ്രകടനം നടത്താനുള്ള ആത്മവിശ്വാസം നൽകിയതെന്നാണ് തിലക് പറയുന്നത്. "എനിക്ക് എപ്പോഴും രോഹിത് ഭായിയെ ഇഷ്ടമായിരുന്നു, അദ്ദേഹത്തിൽ നിന്ന് ക്യാപ് ലഭിച്ചത് എന്നെ ശരിക്കും ഉത്തേജിപ്പിക്കുകയും, ആത്മവിശ്വാസം നൽകുകയും ചെയ്തു" - തിലക് മുംബൈ ഇന്ത്യന്‍സ് ഡോട്‌കോമിനോട് പറഞ്ഞു.

മത്സരങ്ങള്‍ ആസ്വദിച്ച് കളിക്കാനാണ് രോഹിത് നല്‍കിയ ഉപദേശമെന്നും തിലക് വിശദീകരിച്ചു. ''ഒരു സാഹചര്യത്തിലും സമ്മർദത്തിന് അടിപ്പെടരുതെന്നാണ് അദ്ദേഹം (രോഹിത്) എന്നോട് നിരന്തരം പറയുന്നത്, നിങ്ങൾ ഗെയിം എങ്ങനെ ആസ്വദിക്കുകയും കളിക്കുകയും ചെയ്യുന്നുവോ, ആ രീതിയിൽ തുടരുക'' - രോഹിത് പറഞ്ഞതായി തിലക് കൂട്ടിച്ചേര്‍ത്തു.

"അദ്ദേഹം പറയും, നീ ചെറുപ്പമാണ്, ആസ്വദിക്കാനുള്ള സമയമാണിത്. അതെപ്പോഴെങ്കിലും നഷ്‌ടപ്പെടുകയാണെങ്കിൽ തിരിച്ച് ലഭിക്കുകയെന്നത് പ്രയാസമായിരിക്കും. അതിനാൽ നിങ്ങൾ എത്രയധികം ആസ്വദിച്ച് കളിക്കുന്നുവോ, അത്രയും നല്ല കാര്യങ്ങൾ നിങ്ങളെ തേടിവരും. മോശം ദിനങ്ങളും നല്ല ദിനങ്ങളുമുണ്ടാവും" - രോഹിത് പറഞ്ഞതായി തിലക് വെളിപ്പെടുത്തി.

also read: വൃദ്ധിമാൻ സാഹയ്‌ക്ക് ഭീഷണി: മാധ്യമപ്രവർത്തകൻ ബോറിയ മജുംദാറിന് രണ്ട് വര്‍ഷത്തെ വിലക്ക്

"അദ്ദേഹം (രോഹിത്) എന്നോട് എപ്പോഴും എന്നെത്തന്നെ ആസ്വദിക്കാൻ പറഞ്ഞിരുന്നു, ഞാൻ എപ്പോഴും ഓർക്കുന്ന ഒരു കാര്യമാണത്. എന്‍റെ ജീവിതത്തിലും ഇത് എന്നോടൊപ്പം നിലനിൽക്കും. ഞാൻ നന്നായി തുടങ്ങിയിട്ടുണ്ടെങ്കിൽ, അതിന്‍റെ കാരണമിതാണ് " - തിലക് കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.