മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഒരുമാറ്റവുമായാണ് കെയ്‌ന്‍ വില്യംസണ്‍ നയിക്കുന്ന ഹൈദരാബാദിറങ്ങുന്നത്.
ജഗദീശ സുചിത് പുറത്തായപ്പോള്‍ വാഷിംഗ്ടൺ സുന്ദറാണ് ടീമില്‍ ഇടം പിടിച്ചത്. മറുവശത്ത് ഗുജറാത്ത് നിരയില്‍ മാറ്റങ്ങളില്ല. സീസണില്‍ തങ്ങളുടെ എട്ടാം മത്സരത്തിനാണ് ഗുജറാത്തും ഹൈദരാബാദും ഇറങ്ങുന്നത്.
കളിച്ച് ഏഴ് മത്സരങ്ങളില്‍ ആറ് ജയവുമായി ഗുജറാത്ത് നിലവിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ അഞ്ച് ജയം നേടിയ ഹൈദരാബാദ് മൂന്നാം സ്ഥാനത്താണ്.
സൺറൈസേഴ്‌സ് ഹൈദരാബാദ് : അഭിഷേക് ശർമ, കെയ്ൻ വില്യംസൺ (സി), രാഹുൽ ത്രിപാഠി, എയ്ഡൻ മർക്രം, നിക്കോളാസ് പുരാൻ, ശശാങ്ക് സിങ്, വാഷിംഗ്ടൺ സുന്ദർ, മാർക്കോ ജാൻസൻ, ഭുവനേശ്വർ കുമാർ, ഉമ്രാൻ മാലിക്, ടി നടരാജൻ.
ഗുജറാത്ത് ടൈറ്റൻസ്: വൃദ്ധിമാൻ സാഹ, ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ (സി), അഭിനവ് മനോഹർ, ഡേവിഡ് മില്ലർ, രാഹുൽ തിവാട്ടിയ, റാഷിദ് ഖാൻ, അൽസാരി ജോസഫ്, ലോക്കി ഫെർഗൂസൺ, യാഷ് ദയാൽ, മുഹമ്മദ് ഷമി.