ETV Bharat / sports

IPL 2022: ഋഷഭ് പന്ത് ശാന്തനായ ക്യാപ്‌റ്റൻ; ഷെയ്ൻ വാട്‌സൺ - ഐപിഎൽ 15-ാം സീസൺ 2022 മാർച്ച് 26 ന് തുടക്കമാവും

ഡൽഹി ക്യാപിറ്റൽസിന്‍റെ പുതിയ അസിസ്റ്റന്‍റ് കോച്ചായി നിയമിതനായതിന് പിന്നാലെയാണ് പന്തിനെ പ്രശംസിച്ച് വാട്‌സൺ രംഗത്തെത്തിയത്.

IPL 2022: Shane Watson calls Rishabh Pant 'calm leader'  ഋഷഭ് പന്ത് ശാന്തനായ ക്യാപ്‌റ്റൻ; ഷെയ്ൻ വാട്‌സൺ  delhi capitals skipper rishab pant  ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷഭ് പന്ത്  ഷെയ്ൻ വാട്‌സൺ ഡൽഹി ക്യാപിറ്റൽസിന്‍റെ പുതിയ അസിസ്റ്റന്‍റ് കോച്ചായി നിയമിതനായി  Shane Watson has been appointed as the new Assistant Coach of Delhi Capitals  The 15th season of IPL will start on March 26, 2022.  ഐപിഎൽ 15-ാം സീസൺ 2022 മാർച്ച് 26 ന് തുടക്കമാവും  ipl updates
IPL 2022: ഋഷഭ് പന്ത് ശാന്തനായ ക്യാപ്‌റ്റൻ; ഷെയ്ൻ വാട്‌സൺ
author img

By

Published : Mar 23, 2022, 9:53 AM IST

ഡൽഹി: ഋഷഭ് പന്ത് ശാന്തനായ നായകനെന്ന് വിശേഷിപ്പിച്ച് മുൻ ഓസ്‌ട്രേലിയൻ താരം ഷെയ്ൻ വാട്‌സൺ. ഡൽഹി ക്യാപിറ്റൽസിന്‍റെ പുതിയ അസിസ്റ്റന്‍റ് കോച്ചായി നിയമിതനായതിന് പിന്നാലെയാണ് പന്തിനെ പ്രശംസിച്ച് വാട്‌സൺ രംഗത്തെത്തിയത്. പോണ്ടിംഗ് മുഖ്യ പരിശീലകനായ ഡൽഹി ക്യാപിറ്റൽസിന്‍റെ നായകനാണ് പന്ത്.

'റിഷഭ് പന്ത് മികച്ച കളിക്കാരനാണ്. നായകനെന്ന നിലയിൽ വളരെ ശാന്തനും കഴിവുള്ളവനുമാണ്. ഋഷഭ് പന്തും മഹേന്ദ്ര സിംഗ് ധോണിയും അതിശയിപ്പിക്കുന്ന നൈപുണ്യമുള്ള വ്യത്യസ്‌ത വ്യക്തിത്വങ്ങളാണ്. മികച്ച ഇന്ത്യൻ, വിദേശ താരങ്ങളടങ്ങിയ ഡൽഹി ഐപിഎല്ലിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നാണ്. അതുകൊണ്ടാണ് തന്നെ താൻ ഡൽഹി ക്യാപിറ്റൽസിന്‍റെ ഭാഗമാകാൻ ആവേശഭരിതനാകുന്നത്'. വാട്‌സൺ കൂട്ടിച്ചേർത്തു.

അന്തരിച്ച ഇതിഹാസ സ്‌പിന്നർ ഷെയ്ൻ വോണുമായുള്ള തന്‍റെ ഓർമ്മകൾ അനുസ്‌മരിച്ച വാട്‌സൺ അദ്ദേഹത്തെ 'അവിശ്വസനീയ നായകൻ' എന്ന് വിളിക്കുകയും ചെയ്‌തു.

ഐപിഎൽ 15-ാം സീസൺ 2022 മാർച്ച് 26 ന് തുടക്കമാവും. ഉദ്‌ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും. മാർച്ച് 27ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് ഡൽഹി ക്യാപിറ്റൽസിന്‍റെ ആദ്യ മത്സരം.

ALSO READ: ആഷ്‌ലി ബാർട്ടി വിരമിച്ചു: അപ്രതീക്ഷിത പ്രഖ്യാപനം 25-ാം വയസിൽ; ടെന്നിസ് ലോകത്തിന് ഞെട്ടല്‍

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.