പൂനെ : ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. പൂനെയിൽ വൈകിട്ട് 7.30 നാണ് മത്സരം. തുടർച്ചയായ മൂന്ന് മത്സരങ്ങളിലെ തോൽവിയുമായാണ് രോഹിത്തും സംഘവും വരുന്നതെങ്കിൽ മറുവശത്ത് തോറ്റ് തുടങ്ങിയെങ്കിലും തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഫാഫ് ഡുപ്ലെസിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വരുന്നത്.
ഇത്തവണത്ത മുംബൈയുടെ ഏറ്റവും വലിയ തലവേദന ബോളിങ് നിരയാണ്. ജസ്പ്രീത് ബുംറയെ മാത്രമാണ് ഇപ്പോള്‍ മുംബൈക്ക് ആശ്രയിക്കാനുള്ളത്. ബേസില്‍ തമ്പി, ഡാനിയല്‍ സാംസ് എന്നിവര്‍ക്കൊന്നും പ്രതീക്ഷക്കൊത്ത് ഉയരാനാവുന്നില്ല.
ഇഷാന്‍ കിഷനെയും തിലക് വര്‍മ്മയെയും മാറ്റിനിര്‍ത്തിയാല്‍ മുംബൈ ബാറ്റിങ് നിര പരാജയമാണ്. ഇതുവരെ ശക്തമായൊരു പ്ലേയിങ് 11 സൃഷ്‌ടിച്ചെടുക്കാന്‍ മുംബൈക്ക് സാധിച്ചിട്ടില്ല. ഹര്‍ദിക് പാണ്ഡ്യയുടെ വിടവ് നികത്താന്‍ മുംബൈക്ക് സാധിക്കുന്നുമില്ല. കൊല്‍ക്കത്തക്കെതിരായ മൂന്നാം മത്സരത്തിലൂടെ തിരിച്ചെത്തിയ സൂര്യകുമാർ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയത് മുംബൈക്ക് ആശ്വാസമാകും.
ALSO READ: IPL 2022 | ഗില്ലാടി ഗിൽ, തീപ്പൊരി തെവാട്ടിയ; പഞ്ചാബിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ്
അവസാന രണ്ട് കളിയിൽ ജയിച്ചെങ്കിലും ബാംഗ്ലൂരിനും ആശങ്കകളേറെയുണ്ട്. ഫാഫ് ഡുപ്ലെസിയും വിരാട് കോലിയും പ്രതീക്ഷിച്ച മികവിലേക്ക് എത്തിയിട്ടില്ല. ഗ്ലെൻ മാക്സ്‍വെൽ മധ്യനിരയിൽ തിരിച്ചെത്തിയത് കരുത്താവും. പരിചയസമ്പന്നനായ ദിനേശ് കാർത്തിക്കിന്‍റെ ഫിനിഷിംഗ് മികവിലും പ്രതീക്ഷയേറെയാണ്.