മുംബൈ: പുതിയ ഫ്രാഞ്ചൈസിയിൽ നിന്ന് ലഭിച്ച സ്വാതന്ത്ര്യവും സുരക്ഷയുമാണ് ഐപിഎല്ലിലെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിച്ചതെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് സ്‌പിന്നര്‍ കുല്‍ദീപ് യാദവ്. "നിങ്ങൾക്ക് സ്വയം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നൽകുമ്പോൾ നിങ്ങൾ എല്ലാം ആസ്വദിക്കാൻ തുടങ്ങും" 2014 മുതൽ 2021 വരെ ഏഴ് വർഷം കെകെആറിന് വേണ്ടി കളിച്ച കുൽദീപ് പറഞ്ഞു.
റിഷഭ് പന്ത് ഡല്‍ഹിയുടെ നായക പദവി നന്നായി കൈകാര്യം ചെയ്യുന്നു. സീസണിലെ തന്‍റെ പ്രകടത്തിന്‍റെ ക്രെഡിറ്റ് റിഷഭ് പന്തിനും അവകാശപ്പെട്ടതാണെന്നും കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു. ദി ഡിസി പോഡ്‌കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് കുല്‍ദീപിന്‍റെ പ്രതികരണം.
"സ്പിന്നർമാരുടെ വിജയത്തിൽ വിക്കറ്റ് കീപ്പർമാർക്ക് വലിയ പങ്കുണ്ട്. ഈ ഐപിഎല്ലിലെ എന്‍റെ പ്രകടനത്തിന്‍റെ ക്രെഡിറ്റ് റിഷഭ് പന്തിനും അവകാശപ്പെട്ടതാണ്. ഞങ്ങൾക്ക് ഇപ്പോൾ നല്ല ധാരണയുണ്ട്." കുല്‍ദീപ് പറഞ്ഞു. സ്റ്റമ്പിന് പിന്നിൽ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ചില സ്വഭാവസവിശേഷതകള്‍ പന്ത് കാണിക്കുന്നതായും കുല്‍ദീപ് അഭിപ്രായപ്പെട്ടു.
പോണ്ടിങ് പ്രചോദിപ്പിച്ചു: ഡല്‍ഹിയുടെ പരിശീലകനായ റിക്കി പോണ്ടിങ്ങുമായുള്ള സംഭാഷണം തന്നെ പ്രചോദിപ്പിച്ചതായും കുല്‍ദീപ് പറഞ്ഞു. "ടീമുമായുള്ള എന്‍റെ ആദ്യ പരിശീലന സെഷനിൽ ഞാൻ റിക്കിയോട് സംസാരിച്ചപ്പോൾ, ഞാൻ നന്നായി ബൗൾ ചെയ്യുന്നുണ്ടെന്നും 14 ലീഗ് മത്സരങ്ങളിലും എന്നെ കളിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം എന്നോട് പറഞ്ഞു. അദ്ദേഹവുമായുള്ള ആ സംഭാഷണം എന്നെ വളരെയധികം പ്രചോദിപ്പിച്ചു." കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു.
വിജയത്തിന് പിന്നില്‍ വാട്‌സണ്‍: സഹപരിശീലകന്‍ ഷെയ്ൻ വാട്‌സണുമായി ചേർന്ന് പ്രവർത്തിച്ചതാണ് തന്‍റെ വിജയത്തിന് കാരണമെന്നും കുല്‍ദീപ് വ്യക്തമാക്കി. "ഷെയ്ൻ വാട്‌സണും എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. വാട്‌സണൊപ്പം മൂന്ന്-നാല് സെഷനുകൾ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെ ഭാഗ്യവാനാണ്.
also read: IPL 2022: കോലിയുടെ കന്നി ഐപിഎല്‍ സെഞ്ചുറി പിറന്നിട്ട് ആറ് വര്‍ഷം
ഗെയിമിന്‍റെ മാനസിക വശം മനസിലാക്കാന്‍ അദ്ദേഹം എന്നെ സഹായിച്ചിട്ടുണ്ട്. ഈ ടീമിൽ ചേരുന്നതിന് മുമ്പ് അനുഭവിച്ച ഒരുപാട് കാര്യങ്ങൾ ഞാന്‍ അദ്ദേഹവുമായി പങ്കുവെച്ചിട്ടുണ്ട്. ഞാൻ അദ്ദേഹത്തോട് തുറന്ന് സംസാരിക്കുന്നു." കുൽദീപ് പറഞ്ഞു നിര്‍ത്തി.