ETV Bharat / sports

IPL 2022 | ഇന്ന് സൂപ്പര്‍ പോരാട്ടം ; ജയം തുടരാൻ സഞ്ജുവും സംഘവും, വിജയവഴിയിൽ തിരിച്ചെത്താൻ ഗുജറാത്ത് - ജയം തുടരാൻ രാജസ്ഥാൻ

ജയത്തോടെ ഒന്നാം സ്ഥാനം ഭദ്രമാക്കാനാകും രാജസ്ഥാൻ ഇറങ്ങുക

IPL 2022  IPL 2022 | ഇന്ന് സൂപ്പര്‍ പോരാട്ടം; ജയം തുടരാൻ സഞ്ജുവും സംഘവും, വിജയവഴിയിൽ തിരിച്ചെത്താൻ ഗുജറാത്ത്  രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സ്  Rajasthan Royals vs Gujarat Titans  ipl match preview  rr vs gt preview  IPL 2022  ജയം തുടരാൻ രാജസ്ഥാൻ  table toppers rajastan
IPL 2022 | ഇന്ന് സൂപ്പര്‍ പോരാട്ടം; ജയം തുടരാൻ സഞ്ജുവും സംഘവും, വിജയവഴിയിൽ തിരിച്ചെത്താൻ ഗുജറാത്ത്
author img

By

Published : Apr 14, 2022, 2:57 PM IST

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സൂപ്പര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും കൊമ്പുകോർക്കും. വൈകിട്ട് 7.30ന് നവി മുംബൈയിലാണ് മത്സരം. ജയം തുടരാൻ രാജസ്ഥാൻ വരുമ്പോള്‍ വിജയവഴിയിൽ തിരിച്ചെത്താനാണ് ഗുജറാത്തിന്‍റെ ലക്ഷ്യം.

അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ മൂന്ന് റണ്‍സിന്‍റെ ആവേശ ജയം തേടിയാണ് രാജസ്ഥാന്‍റെ വരവ്. അതേസമയം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് എട്ട് വിക്കറ്റിന് തോറ്റ ക്ഷീണത്തിലാണ് ഗുജറാത്തെത്തുന്നത്. ഹര്‍ദിക് പാണ്ഡ്യ - സഞ്ജു സാംസണ്‍ എന്നീ നായകന്മാരുടെ കരുത്ത് പരീക്ഷിക്കപ്പെടുന്ന മത്സരം കൂടിയാവും ഇത്.

സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍ എന്നിവരുടെ ഫോമിലാണ് രാജസ്ഥാന്‍റെ പ്രതീക്ഷ. ട്രന്‍റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്‌ണ എന്നിവരുടെ പേസും ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചാഹല്‍ എന്നിവരുടെ സ്‌പിന്നും ടീമിന് കരുത്ത് നല്‍കുന്നു.

ALSO READ: IPL 2022 | ആരാധകരെ അമ്പരപ്പിച്ച് 'ബേബി ഡിവില്ലിയേഴ്‌സ്‌' ന്‍റെ ആറാട്ട് - വീഡിയോ

നായകന്‍ ഹര്‍ദിക് പാണ്ഡ്യ മിടുക്കുകാട്ടുമ്പോള്‍ ബാറ്റുകൊണ്ട് ശുഭ്‌മാന്‍ ഗില്ലാണ് ഗുജറാത്തിന്‍റെ പ്രധാന ആശ്രയം. ഓപ്പണർ മാത്യു വെയ്‌ഡിൽ നിന്ന് വലിയ സ്കോർ വരുന്നില്ല. രാഹുല്‍ തെവാത്തിയയുടെ ഫിനിഷിംഗ് മികവ് പ്രതീക്ഷയേകുന്നു. മുഹമ്മദ് ഷമിക്കൊപ്പം ഹര്‍ദിക്കും ന്യൂബോളില്‍ തിളങ്ങുന്നു. എന്നാൽ ലോക്കി ഫെര്‍ഗൂസന്‍ നന്നായി റണ്‍സ് വഴങ്ങുന്നത് ആശങ്കയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.