അഹമ്മദാബാദ് : ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിന് 158 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ ഏട്ട് വിക്കറ്റ് നഷ്‌ടത്തിൽ 157 റണ്‍സ് നേടി. 15 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 130 എന്ന നിലയിൽ നിന്ന ബാംഗ്ലൂരിനെ അവസാന ഓവറുകളിൽ രാജസ്ഥാൻ ബോളർമാർ വരിഞ്ഞ് മുറുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂരിന് ഓപ്പണർ വിരാട് കോലിയുടെ(7) വിക്കറ്റ് തുടക്കത്തിലേ തന്നെ നഷ്‌ടമായി. പിന്നാലെയെത്തിയ രജത് പതിദാർ നായകൻ ഡു പ്ലസിസിനെ കൂട്ടുപിടിച്ച് കഴിഞ്ഞ മത്സരത്തിലെ അതേ ഫോമിൽ തകർപ്പനടി തുടങ്ങി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 79 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇതിനിടെ നായകൻ ഡു പ്ലസിസിനെ(25) ബാംഗ്ലൂരിന് നഷ്‌ടമായി.
-
Innings Break!
— IndianPremierLeague (@IPL) May 27, 2022 " class="align-text-top noRightClick twitterSection" data="
Rajat Patidar scores 5⃣8⃣ as @RCBTweets post 157/8 on the board. 👏 👏@prasidh43 & Obed McCoy star with the ball for @rajasthanroyals, picking 3⃣ wickets each. 👌👌
The #RR chase to begin soon. 👍 👍
Scorecard ▶️ https://t.co/orwLrIaXo3#TATAIPL | #RRvRCB pic.twitter.com/ll8SZmA3v6
">Innings Break!
— IndianPremierLeague (@IPL) May 27, 2022
Rajat Patidar scores 5⃣8⃣ as @RCBTweets post 157/8 on the board. 👏 👏@prasidh43 & Obed McCoy star with the ball for @rajasthanroyals, picking 3⃣ wickets each. 👌👌
The #RR chase to begin soon. 👍 👍
Scorecard ▶️ https://t.co/orwLrIaXo3#TATAIPL | #RRvRCB pic.twitter.com/ll8SZmA3v6Innings Break!
— IndianPremierLeague (@IPL) May 27, 2022
Rajat Patidar scores 5⃣8⃣ as @RCBTweets post 157/8 on the board. 👏 👏@prasidh43 & Obed McCoy star with the ball for @rajasthanroyals, picking 3⃣ wickets each. 👌👌
The #RR chase to begin soon. 👍 👍
Scorecard ▶️ https://t.co/orwLrIaXo3#TATAIPL | #RRvRCB pic.twitter.com/ll8SZmA3v6
പിന്നാലെയെത്തിയ ഗ്ലെൻ മാക്‌സ്‌വെൽ തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിച്ചു. ടീം സ്‌കോർ 100 പിന്നിട്ടതിന് പിന്നാലെ മാക്‌സ്‌വെല്ലും(24) പുറത്തായി. ഇതിനിടെ പതിദാർ തന്‍റെ അർധശതകം പൂർത്തിയാക്കി. ടീം സ്‌കോർ 130ൽ നിൽക്കെ പതിദാറും മടങ്ങിയതോടെ ബാംഗ്ലൂരിന്‍റെ തകർച്ചയും ആരംഭിച്ചു. തൊട്ടുപിന്നാലെ തന്നെ മഹിപാൽ ലാംറോറും(8) മടങ്ങി.
പിന്നാലെ ദിനേഷ് കാർത്തിക്(6), വനിന്ദു ഹസരങ്ക(0) എന്നിവരെ അടുത്തടുത്ത പന്തുകളിൽ പുറത്താക്കി പ്രസിദ്ധ് കൃഷ്‌ണ ബാംഗ്ലൂരിന് ഇരട്ട പ്രഹരം നൽകി. തൊട്ടുപിന്നാലെ ഹർഷൽ പട്ടേലും(1) പുറത്തായി. രാജസ്ഥാനായി പ്രസിദ്ധ് കൃഷ്‌ണ, ഒബേദ് മക്കോയ് എന്നിവർ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ, ബോൾട്ട്, ചഹാൽ എന്നിവർ രണ്ട് വിക്കറ്റും നേടി.