മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ബാറ്റിങ്. ടോസ് നേടിയ പഞ്ചാബ് കിങ്സ് നായകൻ മായങ്ക് അഗർവാൾ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും പുതിയ നായകൻമാരുമായി പുതിയ സീസണിലിറങ്ങുമ്പോൾ മത്സരം പൊടിപാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
-
Captain @mayankcricket wins the toss and @PunjabKingsIPL have elected to bowl first against @RCBTweets
— IndianPremierLeague (@IPL) March 27, 2022 " class="align-text-top noRightClick twitterSection" data="
Live - https://t.co/LiRFG8lgc7 #TATAIPL #PBKSvRCB pic.twitter.com/nurcajJPAX
">Captain @mayankcricket wins the toss and @PunjabKingsIPL have elected to bowl first against @RCBTweets
— IndianPremierLeague (@IPL) March 27, 2022
Live - https://t.co/LiRFG8lgc7 #TATAIPL #PBKSvRCB pic.twitter.com/nurcajJPAXCaptain @mayankcricket wins the toss and @PunjabKingsIPL have elected to bowl first against @RCBTweets
— IndianPremierLeague (@IPL) March 27, 2022
Live - https://t.co/LiRFG8lgc7 #TATAIPL #PBKSvRCB pic.twitter.com/nurcajJPAX
ബാംഗ്ലൂർ നിരയിൽ സൂപ്പർ താരങ്ങളായ ഗ്ലെൻ മാക്സ്‍വെല്ലും ജോഷ് ഹേസൽവുഡും, പഞ്ചാബിൽ ജോണി ബെയര്‍സ്റ്റോയും കാഗിസോ റബാഡയും ഇന്ന് പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടിട്ടില്ല. ബാംഗ്ലൂരിനെ അപേക്ഷിച്ച് താര സമ്പന്നതയിൽ ചെറിയ ടീമാണെങ്കിലും അട്ടിമറി വിജയം സ്വന്തമാക്കാൻ കെൽപ്പുള്ള താരങ്ങൾ പഞ്ചാബ് നിരയിലുണ്ട്.
-
A look at the Playing XI for #PBKSvRCB
— IndianPremierLeague (@IPL) March 27, 2022 " class="align-text-top noRightClick twitterSection" data="
Live - https://t.co/LiRFG8lgc7 #TATAIPL https://t.co/VCZKBRHGsT pic.twitter.com/1C2DnbgLgQ
">A look at the Playing XI for #PBKSvRCB
— IndianPremierLeague (@IPL) March 27, 2022
Live - https://t.co/LiRFG8lgc7 #TATAIPL https://t.co/VCZKBRHGsT pic.twitter.com/1C2DnbgLgQA look at the Playing XI for #PBKSvRCB
— IndianPremierLeague (@IPL) March 27, 2022
Live - https://t.co/LiRFG8lgc7 #TATAIPL https://t.co/VCZKBRHGsT pic.twitter.com/1C2DnbgLgQ
നായക മാറ്റം എന്നതിലപ്പുറം ആദ്യ ഐപിഎൽ കിരീടം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇത്തവണ കളത്തിലിറങ്ങുന്നത്. നായക കുപ്പായം അഴിച്ച് ബാറ്ററായി കളത്തിലിറങ്ങുന്ന കോലിയിലാവും ഇന്ന് ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധ മുഴുവൻ.
ALSO READ: Swiss Open: സ്വിസ് ഓപ്പൺ ബാഡ്‌മിന്‍റൺ കിരീടം സ്വന്തമാക്കി പിവി സിന്ധു
ഐപിഎല്ലില്‍ 28 മത്സരങ്ങളിലാണ് ഇതുവരെ പഞ്ചാബ് കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുഖാമുഖം വന്നിട്ടുള്ളത്. പഞ്ചാബിനാണ് നേരിയ മുന്‍തൂക്കം. പഞ്ചാബ് 15 കളിയിലും ആര്‍സിബി 13 കളിയിലും വിജയിച്ചു. അവസാന അഞ്ച് കളികളില്‍ മൂന്നില്‍ ജയം പഞ്ചാബിനൊപ്പമായിരുന്നു.
പ്ലേയിങ് ഇലവൻ
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ഫാഫ് ഡു പ്ലെസിസ്, അനുജ് റാവത്ത്, ഷെഫാനെ റുഥര്‍ഫോര്‍ഡ്, ദിനേശ് കാര്‍ത്തിക്, വിരാട് കോലി, ഡേവിഡ് വില്ലി, ഷഹ്ബാസ് അഹമ്മദ്, വാനിഡു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ആകാശ് ദീപ്
പഞ്ചാബ് കിങ്സ്: മായങ്ക് അഗര്‍വാള്‍, ശിഖര്‍ ധവാന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ഭാനുക രാജപക്‌സ, ഷാറുഖ് ഖാന്‍, ഒഡെയ്ന്‍ സ്മിത്ത്, രാജ് ബാവ, അര്‍ഷ്ദീപ് സിങ്, ഹർപ്രീത് ബ്രാർ, സന്ദീപ് ശര്‍മ, രാഹുല്‍ ചാഹര്‍.