ETV Bharat / sports

IPL 2022 | നിതീഷ് റാണയ്‌ക്ക് പിഴ ശിക്ഷ, ബുംറയ്‌ക്ക് താക്കീത് - ജസ്‌പ്രീത് ബുംറ

ഇന്നലെ (ബുധനാഴ്‌ച) നടന്ന മുംബൈ ഇന്ത്യന്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിന് പിന്നാലെയാണ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്

IPL 2022  Nitish Rana fined  Jasprit Bumrah reprimanded  Nitish Rana  Jasprit Bumrah  നിതീഷ് റാണ  ജസ്‌പ്രീത് ബുംറ  ഐപിഎല്‍ 2022
IPL 2022: നിതീഷ് റാണയ്‌ക്ക് പിഴ ശിക്ഷ, ബുംറയ്‌ക്ക് താക്കീത്
author img

By

Published : Apr 7, 2022, 4:28 PM IST

പൂനെ : ഐപിഎല്ലില്‍ അച്ചടക്കലംഘനത്തിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റര്‍ നിതീഷ് റാണയ്‌ക്ക് പിഴ ശിക്ഷ. മാച്ച് ഫീയുടെ 10 ശതമാനം പിഴയാണ് റാണയ്‌ക്ക് വിധിച്ചിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് താക്കീതും നല്‍കിയിട്ടുണ്ട്.

ഇന്നലെ (ബുധനാഴ്‌ച) നടന്ന മുംബൈ ഇന്ത്യന്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിന് പിന്നാലെയാണ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചിരിക്കുന്നത്. ഐപിഎല്‍ നിയമാവലിയിലെ ലെവല്‍ 1 കുറ്റമാണ് ഇരുവരും ചെയ്‌തിരിക്കുന്നതെന്നും ഇരുതാരങ്ങളും കുറ്റം അംഗീകരിച്ചിട്ടുണ്ടെന്നും ഐപിഎല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

also read: ഐപിഎൽ: ഓൺലൈൻ വാതുവയ്പ്പ് സംഘത്തിലെ ഏഴ് പേർ അറസ്‌റ്റിൽ

എന്നാല്‍ ഇരുവരും എന്ത് കുറ്റമാണ് ചെയ്‌തതെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നില്ല. അതേസമയം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിന് കൊല്‍ക്കത്ത തോല്‍പ്പിച്ചിരുന്നു. മുംബൈ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം നാല് ഓവർ ബാക്കി നിൽക്കെയാണ് കൊല്‍ക്കത്ത മറികടന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.