മുംബൈ : ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഏഴ് വിക്കറ്റിന്‍റെ തോല്‍വിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വഴങ്ങിയത്. ടോസ് നഷ്‌ട്ടപ്പെട്ട് ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 175 റണ്‍സെടുത്തപ്പോള്‍ 13 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ഹൈദരാബാദ് വിജയം പിടിച്ചത്.
ടീം തോറ്റെങ്കിലും അഭിമാനിക്കാവുന്ന പ്രകടനമാണ് കൊല്‍ക്കത്ത താരം നിതീഷ് റാണ നടത്തിയത്. 36 പന്തില്‍ 54 റണ്‍സടിച്ച നിതീഷായിരുന്നു ടീമിന്‍റെ ടോപ് സ്‌കോറര്‍. ആറ് ഫോറിന്‍റെയും രണ്ട് സിക്‌സിന്‍റേയും അകമ്പടിയോടെയായിരുന്നു റാണയുടെ അര്‍ധ സെഞ്ചുറി പ്രകടനം. സിക്‌സുകളിലൊന്ന് ഡഗൗട്ടിലെ ഫ്രിഡ്‌ജിന്‍റെ ഗ്ലാസ് തകര്‍ത്തത് ആരാധകര്‍ക്ക് കൗതുകമായി.
- — Diving Slip (@SlipDiving) April 15, 2022 " class="align-text-top noRightClick twitterSection" data="
— Diving Slip (@SlipDiving) April 15, 2022
">— Diving Slip (@SlipDiving) April 15, 2022
അതിവേഗക്കാരന്‍ ഉമ്രാന്‍ മാലിക്കിനെതിരായ സിക്‌സാണ് ഹൈദരാബാദിന്‍റെ തന്നെ ഡഗൗട്ടിലെ ഫ്രിഡ്‌ജിന്‍റെ ഗ്ലാസ് തകര്‍ത്തത്. തേഡ് മാനിലൂടെ പറന്ന പന്ത് ബൗണ്ടറി ലൈനിന് പുറത്ത് പതിക്കുകയും തുടര്‍ന്ന് ഫ്രിഡ്‌ജിന്‍റെ ഗ്ലാസ് തവിടുപൊടിയാക്കുകയുമായിരുന്നു.
also read: ഇഷാൻ കിഷനായി വലിയ തുക മുടക്കിയതിന് മുംബൈയെ വിമർശിച്ച് ഷെയ്ൻ വാട്‌സൺ
ഇതിന്‍റെ ദൃശ്യങ്ങള്‍ നിരവധി തവണ സ്‌റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനില്‍ കാണിച്ചു. അശ്ചര്യത്തോടെയാണ് ആരാധകരും കമന്‍റേറ്റര്‍മാരും ഈ ദൃശ്യം കണ്ടത്.