മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ജയം. ചെന്നൈയുടെ 97 റണ്‍സ് എന്ന കുഞ്ഞൻ ടോട്ടൽ പിന്തുടർന്നിറങ്ങിയ മുംബൈ ആദ്യം നന്നായി വിയർത്തെങ്കിലും ഒടുവിൽ അഞ്ച് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കുകയായിരുന്നു. തോൽവിയോടെ ചെന്നൈ ഇത്തവണത്തെ ഐപിഎല്ലിൽ പ്ലേ ഓഫ് കാണാതെ പുറത്തായി. മുംബൈ നേരത്തെ തന്നെ പ്ലേ ഓഫിലെത്താതെ പുറത്തായിരുന്നു.
-
सुख. 💙#OneFamily #DilKholKe #MumbaiIndians #CSKvMI @TilakV9 @timdavid8 pic.twitter.com/Ly5SS63Spu
— Mumbai Indians (@mipaltan) May 12, 2022 " class="align-text-top noRightClick twitterSection" data="
">सुख. 💙#OneFamily #DilKholKe #MumbaiIndians #CSKvMI @TilakV9 @timdavid8 pic.twitter.com/Ly5SS63Spu
— Mumbai Indians (@mipaltan) May 12, 2022सुख. 💙#OneFamily #DilKholKe #MumbaiIndians #CSKvMI @TilakV9 @timdavid8 pic.twitter.com/Ly5SS63Spu
— Mumbai Indians (@mipaltan) May 12, 2022
ചെന്നൈയുടെ ചെറിയ ടോട്ടലിൽ അനായാസ ജയം തേടിയിറങ്ങിയ മുംബൈക്ക് ആദ്യ ഓവറിൽ തന്നെ ഇഷാൻ കിഷനെ (6) നഷ്‌ടമായി. എന്നാൽ നായകൻ രോഹിത് ശർമ്മ ക്രീസിൽ ഉറച്ചതോടെ മുംബൈ ആദ്യ പത്ത് ഓവറിൽ തന്നെ വിജയലക്ഷ്യം മറികടക്കുമെന്ന് തോന്നിച്ചു. എന്നാൽ ടീം സ്‌കോർ 30ൽ നിൽക്കെ രോഹിതിനെയും (18) മുംബൈക്ക് നഷ്‌ടമായി.
തൊട്ടടുത്ത ഓവറിൽ ഡാനിയൽ സാംസ് (1), അരങ്ങേറ്റക്കാരൻ ട്രിസ്റ്റൻ സ്റ്റബ്‌സ് (0) എന്നിവർ കൂടി പുറത്തായതോടെ മുംബൈ പരാജയം മണത്തു. ഇതോടെ നാല് വിക്കറ്റ് നഷ്‌ടത്തിൽ 33 റണ്‍സ് എന്ന നിലയിലായി മുംബൈ. എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച തിലക് വർമ- ഹൃത്വിക് ഷോക്കീൻ സഖ്യം വിക്കറ്റ് നഷ്‌ടപ്പെടുത്താതെ പിടിച്ചു നിന്നു.
ഇരുവരും ചേർന്ന് 48 റണ്‍സിന്‍റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി. ടീം സ്‌കോർ 81ൽ നിൽക്കെ ഹൃത്വിക് (18) പുറത്തായെങ്കിലും പിന്നാലെയെത്തിയ ടിം ഡേവിഡ് തകർപ്പൻ ഷോട്ടുകളുമായി ടീമിന് ജയം സമ്മാനിച്ചു. തിലക് വർമ 34 റണ്‍സുമായും ടിം ഡേവിഡ് 16 റണ്‍സുമായും പുറത്താകാതെ നിന്നു. ചെന്നൈക്കായി മുകേഷ് ചൗദരി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ സിമർജീത് സിങ്, മൊയ്‌ൻ അലി എന്നിവർ ഓരോ വിക്കറ്റും നേടി.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിര ചീട്ട് കൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു. 16 ഓവറിൽ 97 റണ്‍സ് നേടുന്നതിനിടെ ടീം ഓൾ ഔട്ട് ആയി. 36 റണ്‍സ് നേടിയ നായകൻ എംഎസ് ധോണിക്ക് മാത്രമാണ് ചെന്നൈ നിരയിൽ പിടിച്ച് നിൽക്കാനായത്. അമ്പട്ടി റായ്‌ഡു (10), ശിവം ദുബെ (10), ഡ്വയ്‌ൻ ബ്രാവോ (12) എന്നിവർ മാത്രമാണ് ചെന്നൈ നിരയിൽ രണ്ടക്കം കണ്ടത്.
മുംബൈക്കായി ഡാനിയൽ സാംസ് മൂന്ന് വിക്കറ്റ് നേടി. റിലേ മെറെഡിത്ത്, കുമാർ കാർത്തികേയ എന്നിവർ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ജസ്‌പ്രീത് ബുംറ, രമണ്‍ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റും നേടി.