മുംബൈ : ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്നും ലഖ്നൗവും ബാംഗ്ലൂരും മാറ്റം വരുത്തിയിട്ടില്ല.
സീസണില്‍ തങ്ങളുടെ ഏഴാം മത്സരത്തിനാണ് ബാംഗ്ലൂരും ലഖ്നൗവും ഇറങ്ങുന്നത്. കളിച്ച ആറ് മത്സരങ്ങളില്‍ നാല് ജയം വീതം നേടാന്‍ ഇരു സംഘത്തിനുമായിട്ടുണ്ട്. നിലവിലെ പോയിന്റ് പട്ടികയില്‍ ലഖ്നൗ മൂന്നാം സ്ഥാനത്തും ബാംഗ്ലൂര്‍ നാലാം സ്ഥാനത്തുമാണ്.
also read: ചാഹലിന്റെ പ്രകടനം ഐപിഎല്ലിലെ ലെഗ് സ്പിന്നർമാര്‍ക്കുള്ള സന്ദേശം : ബ്രണ്ടൻ മക്കല്ലം
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ : ഫാഫ് ഡു പ്ലെസിസ് (സി), അനൂജ് റാവത്ത്, വിരാട് കോലി, ഗ്ലെൻ മാക്സ്വെൽ, സുയാഷ് പ്രഭുദേശായി, ഷഹബാസ് അഹമ്മദ്, ദിനേശ് കാർത്തിക്, വനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, ജോഷ് ഹാസിൽവുഡ്, മുഹമ്മദ് സിറാജ്.
ലഖ്നൗ സൂപ്പർ ജയന്റ്സ് : കെ എൽ രാഹുൽ (സി), ക്വിന്റൺ ഡി കോക്ക്, മനീഷ് പാണ്ഡെ, മാർക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, ആയുഷ് ബദോനി, ക്രുനാല്‍ പാണ്ഡ്യ, ജേസൺ ഹോൾഡർ, ദുഷ്മന്ത ചമീര, അവേശ് ഖാൻ, രവി ബിഷ്ണോയ്.