ETV Bharat / sports

റിങ്കുവിനെ പുറത്താക്കി ലൂയിസിന്‍റെ ഒറ്റ കൈയൻ ക്യാച്ച്; ഹൃദയം തകര്‍ന്ന് കൊല്‍ക്കത്ത- വീഡിയോ - റിങ്കു സിങ്

കൊല്‍ക്കത്തയ്‌ക്കായി മികച്ച പ്രകടനം നടത്തിയ റിങ്കു സിങ്ങിനെ പുറത്താക്കിയ എവിന്‍ ലൂയിസിന്‍റെ തകര്‍പ്പന്‍ ക്യാച്ചാണ് ലഖ്‌നൗിന്‍റെ വിജയത്തില്‍ നിര്‍ണായകമായത്.

IPL 2022  Rinku singh  Evin Lewis  Lucknow Super Giant  Kolkata Knight Riders  KKR vs LSG  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്  ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്  എവിൻ ലൂയിസ്  റിങ്കു സിങ്  എവിൻ ലൂയിസ് ഒറ്റക്കയ്യന്‍ ക്യാച്ച്
റിങ്കുവിനെ പുറത്താക്കി ലൂയിസിന്‍റെ ഒറ്റക്കയ്യന്‍ ക്യാച്ച്; ഹൃദയം തകര്‍ന്ന് കൊല്‍ക്കത്ത- വീഡിയോ
author img

By

Published : May 19, 2022, 12:31 PM IST

മുംബൈ: ഐപിഎല്ലിന്‍റെ ഈ സീസണില്‍ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും തമ്മിലുള്ള പോരാട്ടം. ആദ്യം ബാറ്റ് ചെയ്‌ത് ലഖ്‌നൗ ഉയര്‍ത്തിയ 211 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത രണ്ട് റണ്‍സ് അകലെയാണ് വീണത്. അവസാന ഓവറുകളില്‍ ആളിക്കത്തിയ റിങ്കു സിങ്ങിന്‍റെ പുറത്താവലാണ് കൊല്‍ക്കത്തയുടെ വിധി നിര്‍ണയിച്ചത്.

15 പന്തില്‍ 40 റണ്‍സെടുത്ത താരത്തെ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ എവിൻ ലൂയിസാണ് പുറത്താക്കിയത്. കൊല്‍ക്കത്തയുടെ ഇന്നിങ്സിന്‍റെ അവസാന ഓവറിന്‍റെ അഞ്ചാം പന്തിലാണ് ഈ തകർപ്പൻ ക്യാച്ച് പിറന്നത്. 21 റണ്‍സായിരുന്നു ഈ ഓവറില്‍ കൊല്‍ക്കത്തയുടെ വിജയത്തിനായി വേണ്ടിയിരുന്നത്.

മാർക്കസ് സ്റ്റോയിനിസ് എറിഞ്ഞ ഒവറിലെ ആദ്യ നാല് പന്തിൽ ഒരു ഫോറും രണ്ട് സിക്സും ഒരു ഡബിളുമടക്കം 18 റൺസ് റിങ്കു അടിച്ചെടുത്തിരുന്നു. തുടര്‍ന്ന് അവസാന രണ്ട് പന്തില്‍ മൂന്ന് റണ്‍സായിരുന്നു കൊല്‍ക്കത്തയ്‌ക്ക് വേണ്ടിയിരുന്നത്. നിര്‍ണായകമായ അഞ്ചാം പന്ത് ഒരല്‍പ്പം വേഗത കുറച്ചായിരുന്നു സ്റ്റോയിനിസ് എറിഞ്ഞത്.

ഈ പന്തില്‍ എക്‌സ്‌ട്രാ കവറിലേക്ക് ബൗണ്ടറി നേടാനായിരുന്നു റിങ്കുവിന്‍റെ ശ്രമം. എന്നാല്‍ ഉയർന്നുപൊങ്ങിയ പന്ത് ഡീപ് ബാക്ക്വാർഡ് പോയിന്‍റില്‍ നിന്നും ഓടിയെത്തിയ എവിൻ ലൂയിസ് ഒറ്റ കൈയില്‍ പിടിച്ചെടുത്തു. സീസണിലെ മികച്ച ക്യാച്ചുകളിലൊന്ന് കൂടിയാണിത്.

അവസാന പന്ത് നേരിടാൻ ക്രീസിലെത്തിയ ഉമേഷ് യാദവിന്‍റെ കുറ്റി പിഴുത സ്റ്റോയിനിസ് ലഖ്നൗവിന്‍റെ വിജയം ഉറപ്പിക്കുകയും ചെയ്‌തു. ലൂയിസ് ആ ക്യാച്ചെടുക്കാതിരുന്നെങ്കില്‍ മത്സരത്തിന്‍റെ ഫലം മറ്റൊന്നാകുമായിരുന്നുവെന്നാണ് കൊൽക്കത്ത ആരാധകരുടെ വിശ്വാസം.

also read: IPL 2022: തുടര്‍ച്ചയായ അഞ്ച് സീസണുകളില്‍ 'അഞ്ഞൂറാന്‍'; രാഹുലിന് പുതിയ നേട്ടം

വിജയത്തോടെ ലഖ്‌നൗവിന് പ്ലേ ഓഫ്‌ ഉറപ്പിക്കാനായപ്പോള്‍, തോല്‍വി കൊല്‍ക്കത്തയുടെ പ്രതീകള്‍ അവസാനിപ്പിച്ചു. 14 മത്സരങ്ങളില്‍ ഒമ്പത് ജയത്തോടെ 16 പോയിന്‍റുമായാണ് ലഖ്‌നൗ പ്ലേ ഓഫിലെത്തിയത്. 14 മത്സരങ്ങളില്‍ അറ് ജയം മാത്രമുള്ള കൊല്‍ക്കത്ത നിലവിലെ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.