ETV Bharat / sports

IPL 2022 | തോൽവിക്ക് പിന്നാലെ രോഹിതിന് തിരിച്ചടി; കുറഞ്ഞ ഓവർ നിരക്ക്, 12 ലക്ഷം രൂപ പിഴ - Rohit Sharma fined12 lakh rupees

കഴിഞ്ഞ സീസണിലും ഡൽഹിക്കെതിരായ മത്സരത്തിൽ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരിൽ രോഹിത് ശിക്ഷിക്കപ്പെട്ടിരുന്നു.

Rohit Sharma fined Rs 12 lakh for MI's slow over-rate against DC in IPL match  കുറഞ്ഞ ഓവര്‍ നിരക്ക്; രോഹിത് ശര്‍മയ്ക്ക് 12 ലക്ഷം രൂപ പിഴ  IPL 2022 Low over rate Rohit Sharma fined Rs 12 lakh  IPL 2022 | തോൽവിക്ക് പിന്നാലെ രോഹിതിന് തിരിച്ചടി; കുറഞ്ഞ ഓവർ നിരക്ക്, 12 ലക്ഷം രൂപ പിഴ  Teams are required to complete a 20-over quota within 90 minutes  90 മിനിറ്റിനുള്ളില്‍ ടീമുകള്‍ 20 ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കണം എന്നാണ് വ്യവസ്ഥ  Rohit Sharma fined12 lakh rupees  Mumbai Indians vs Delhi capitals
IPL 2022 | തോൽവിക്ക് പിന്നാലെ രോഹിതിന് തിരിച്ചടി; കുറഞ്ഞ ഓവർ നിരക്ക്, 12 ലക്ഷം രൂപ പിഴ
author img

By

Published : Mar 27, 2022, 10:14 PM IST

മുംബൈ: ഡല്‍ഹിക്കെതിരായ തോല്‍വിക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സിന് മറ്റൊരു പ്രഹരവും. കുറഞ്ഞ ഓവര്‍ നിരക്കിന് നായകന്‍ രോഹിത് ശര്‍മയ്ക്ക് 12 ലക്ഷം രൂപ പിഴ വിധിച്ചു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിൽ നാലു വിക്കറ്റിന്‍റെ തോൽവിയാണ് മുംബൈ ഏറ്റുവാങ്ങിയത്.

ആദ്യത്തെ തവണ കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം രൂപയാണ് പിഴ. രണ്ടാമതും ആവര്‍ത്തിച്ചാല്‍ 24 ലക്ഷം രൂപയാവും പിഴ. ഒപ്പം ടീമിലെ ഓരോരുത്തരും മാച്ച് ഫീയുടെ 25 ശതമാനം പിഴയായി അടയ്ക്കണം. മൂന്നാമതും കുറഞ്ഞ ഓവര്‍ നിരക്കിലേക്ക് വന്നാല്‍ 30 ലക്ഷം രൂപയാണ് പിഴ അടക്കേണ്ടത്.

90 മിനിറ്റിനുള്ളില്‍ ടീമുകള്‍ 20 ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കണം എന്നാണ് വ്യവസ്ഥ. കഴിഞ്ഞ സീസണിലും ഡൽഹിക്കെതിരായ മത്സരത്തിൽ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരിൽ രോഹിത് ശിക്ഷിക്കപ്പെട്ടിരുന്നു.

ALSO READ: IPL 2022 | പതിവ് തെറ്റിച്ചില്ല, മുംബൈ തോറ്റു തുടങ്ങി, അടിച്ച് ജയിച്ച് ഡല്‍ഹിയും

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിൽ നാലു വിക്കറ്റിന്‍റെ തോൽവിയാണ് മുംബൈ ഏറ്റുവാങ്ങിയത്. മുംബൈ ഉയർത്തിയ 178 റൺസിന്‍റെ വിജയലക്ഷ്യം പത്ത് പന്ത് ബാക്കി നിൽക്കെയാണ് ഡല്‍ഹി മറികടന്നത്. വിജയമുറപ്പിച്ച ഘട്ടത്തിൽനിന്നും മോശം ബൗളിങ്ങിലൂടെയാണ് മുംബൈ മത്സരം കൈവിട്ടത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.