മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഫീല്‍ഡിങ്ങിനയച്ചു. ഗുജറാത്ത് നിരയില്‍ വിജയ് ശങ്കറിന് പകരം ക്യാപ്റ്റന്‍ സ്ഥാനത്ത് ഹര്‍ദിക് പാണ്ഡ്യ തിരിച്ചെത്തിയപ്പോള്‍, ശ്രേയസ് അയ്യരുടെ കൊല്‍ക്കത്തയില്‍ മൂന്ന് മാറ്റങ്ങളുണ്ട്.
സാം ബില്ലിംഗ്‌സ്, ടിം സൗത്തി, റിങ്കു സിങ് എന്നിവര്‍ ആദ്യ ഇലവനിലെത്തിയപ്പോള്‍, ആരോണ്‍ ഫിഞ്ച്, ഷെല്‍ഡണ്‍ ജാക്‌സണ്‍, പാറ്റ് കമ്മിന്‍സ് എന്നിവരാണ് പുറത്തായത്. സീസണില്‍ ഗുജറാത്ത് തങ്ങളുടെ ഏഴാം മത്സരത്തിനിറങ്ങുമ്പോള്‍ കൊല്‍ക്കത്തയ്‌ക്കിത് എട്ടാം മത്സരമാണ്. കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചും ജയിച്ച ഗുജറാത്ത് നിലവിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാമതും, ഏഴില്‍ മൂന്ന് ജയമുള്ള കൊല്‍ക്കത്ത ഏഴാം സ്ഥാനത്തുമാണ്.
ഗുജറാത്ത് ടൈറ്റൻസ്: വൃദ്ധിമാൻ സാഹ, ശുഭ്‌മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ(സി), അഭിനവ് മനോഹർ, ഡേവിഡ് മില്ലർ, രാഹുൽ തിവാട്ടിയ, റാഷിദ് ഖാൻ, അൽസാരി ജോസഫ്, ലോക്കി ഫെർഗൂസൺ, യാഷ് ദയാൽ, മുഹമ്മദ് ഷമി.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: വെങ്കിടേഷ് അയ്യർ, സുനിൽ നരെയ്ൻ, ശ്രേയസ് അയ്യർ (സി), നിതീഷ് റാണ, സാം ബില്ലിംഗ്‌സ്, റിങ്കു സിങ്, ആന്ദ്രെ റസ്സൽ, ടിം സൗത്തി, ശിവം മാവി, ഉമേഷ് യാദവ്, വരുൺ ചക്രവർത്തി.