മുംബൈ: ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ നായക സ്ഥാനം മുന്‍ നായകന്‍ എംഎസ് ധോണിക്ക് തിരിക നല്‍കി രവീന്ദ്ര ജഡേജ. കളിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ടീമിന്‍റെ വിശാലതാല്‍പര്യം കണക്കിലെടുത്താണ് ജഡേജ നായകസ്ഥാനം ഒഴിയുന്നതെന്ന് ടീം പ്രസ്‌താവനയില്‍ അറിയിച്ചു.
സീസണില്‍ തുടര്‍ തോല്‍വികളില്‍ വലയുകയാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ. കളിച്ച എട്ട് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമാണ് സംഘത്തിന് നയിക്കാനായത്. 15ാം സീസണ്‍ മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു ധോണി രവീന്ദ്ര ജഡേജയ്‌ക്ക് ചുമതല കൈമാറിയത്.
ധോണിക്കും സുരേഷ് റെയ്‌നയ്ക്കും ശേഷം ചെന്നൈയുടെ ക്യാപ്റ്റനാകുന്ന മൂന്നാമത്തെ താരമായിരുന്നു ജഡേജ. എന്നാല്‍ സീസണില്‍ മികച്ച പ്രകടനം നടത്താന്‍ ജഡേജയ്‌ക്കും കഴിഞ്ഞിട്ടില്ല. എട്ട് മത്സരങ്ങളില്‍ നിന്നും 112 റണ്‍സും അഞ്ച് വിക്കറ്റും മാത്രമാണ് ഇന്ത്യന്‍ ഓള്‍റൗണ്ടറുടെ സമ്പാദ്യം.