മുംബൈ : ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ൻ വില്യംസൺ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സീസണില്‍ തങ്ങളുടെ നാലാം മത്സരത്തിനാണ് ഗുജറാത്തും ഹൈദരാബാദും ഇറങ്ങുന്നത്.
കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഇരു സംഘങ്ങളും മാറ്റം വരുത്തിയിട്ടില്ല. നിലവിലെ പോയിന്‍റ് പട്ടികയില്‍ ഗുജറാത്ത് മൂന്നാമതുള്ളപ്പോള്‍ എട്ടാം സ്ഥാനത്താണ് ഹൈദരാബാദുള്ളത്. ടൂര്‍ണമെന്‍റില്‍ ഇതേവരെ തോല്‍വിയറിയാത്ത ഏക ടീമാണ് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത്.
അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരായ ത്രസിപ്പിക്കുന്ന ജയത്തിന്‍റെ ആത്മവിശ്വാസവും അവര്‍ക്കുണ്ട്. അതേസമയം തുടര്‍ തോല്‍വിക്ക് പിന്നാലെ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയാണ് ഹൈദരാബാദിന്‍റെ വരവ്. അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെയാണ് കെയ്‌ന്‍ വില്ല്യംസണും സംഘവും മലര്‍ത്തിയടിച്ചത്.
സൺറൈസേഴ്‌സ് ഹൈദരാബാദ് : അഭിഷേക് ശർമ, കെയ്ൻ വില്യംസൺ(സി), രാഹുൽ ത്രിപാഠി, നിക്കോളാസ് പുരാൻ, എയ്ഡൻ മർക്രം, ശശാങ്ക് സിങ്, വാഷിംഗ്ടൺ സുന്ദർ, ഭുവനേശ്വർ കുമാർ, മാർക്കോ ജാൻസെൻ, ഉമ്രാൻ മാലിക്, ടി നടരാജൻ.
ഗുജറാത്ത് ടൈറ്റൻസ് : മാത്യു വെയ്ഡ് , ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ഹാർദിക് പാണ്ഡ്യ (സി), ഡേവിഡ് മില്ലർ, രാഹുൽ തിവാട്ടിയ, അഭിനവ് മനോഹർ, റാഷിദ് ഖാൻ, ലോക്കി ഫെർഗൂസൺ, മുഹമ്മദ് ഷമി, ദർശൻ നൽകണ്ടെ.