മുംബൈ : ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സ് ആദ്യം ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഇരു സംഘവും കളത്തിലിറങ്ങുന്നത്.
സീസണില്‍ തങ്ങളുടെ 10ാം മത്സരത്തിനാണ് പഞ്ചാബും ഗുജറാത്തും ഇറങ്ങുന്നത്. കളിച്ച ഒമ്പത് മത്സരങ്ങളില്‍ എട്ട് ജയങ്ങളുള്ള ഗുജറാത്ത് നിലവിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാമതും, ഒമ്പതില്‍ നാല് ജയം മാത്രമുള്ള പഞ്ചാബ് എട്ടാമതുമാണ്.
എട്ട് ജയങ്ങളില്‍ 16 പോയിന്‍റുമായി ഗുജറാത്ത് ഇതിനകം പ്ലേ ഓഫ് ഉറപ്പാക്കിക്കഴിഞ്ഞു. എന്നാല്‍ പഞ്ചാബിന് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തണമെങ്കിൽ വിജയം അനിവാര്യമാണ്.
പഞ്ചാബ് കിങ്‌സ് : മായങ്ക് അഗർവാൾ (സി), ശിഖർ ധവാൻ, ജോണി ബെയർസ്റ്റോ, ഭാനുക രാജപക്‌സെ, ലിയാം ലിവിംഗ്സ്റ്റൺ, ജിതേഷ് ശർമ, ഋഷി ധവാൻ, കാഗിസോ റബാഡ, രാഹുൽ ചാഹർ, അർഷ്‌ദീപ് സിങ്, സന്ദീപ് ശർമ.
ഗുജറാത്ത് ടൈറ്റൻസ് : വൃദ്ധിമാൻ സാഹ, ശുഭ്‌മാൻ ഗിൽ, സായ് സുദർശൻ, ഹാർദിക് പാണ്ഡ്യ (സി), ഡേവിഡ് മില്ലർ, രാഹുൽ തിവാട്ടിയ, റാഷിദ് ഖാൻ, അൽസാരി ജോസഫ്, പ്രദീപ് സാങ്‌വാൻ, ലോക്കി ഫെർഗൂസൺ, മുഹമ്മദ് ഷമി.