പൂനെ : ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റതിനാല്‍ വൈസ് ക്യാപ്റ്റന്‍ റാഷിദ് ഖാനാണ് ഗുജറാത്തിനെ നയിക്കുന്നത്.
കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്നും രണ്ട് മാറ്റങ്ങളുമായാണ് ഗുജറാത്ത് ഇറങ്ങുന്നത്. ഹര്‍ദിക്കിന് പകരം അല്‍സാരി ജോസഫും, മാത്യു വെയ്ഡിന് പകരം വൃദ്ധിമാന്‍ സാഹയും ടീമിലെത്തി. മറുവശത്ത് മാറ്റമില്ലാതെയാണ് രവീന്ദ്ര ജഡേജയുടെ ചെന്നൈ ഇറങ്ങുന്നത്.
സീസണിലെ തങ്ങളുടെ ആറാം മത്സരത്തിനാണ് ഇരു സംഘവും ഇറങ്ങുന്നത്. അഞ്ചില്‍ നാലും ജയിച്ച ഹര്‍ദിക്കും സംഘവും എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. മറുവശത്ത് ആദ്യ നാല് കളിയിലും തോല്‍വി വഴങ്ങിയ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ വിജയവഴിയിൽ തിരിച്ചെത്തിയ ആത്മവിശ്വാസത്തിലാണ്. നിലവിലെ പോയിന്‍റ് പട്ടികയില്‍ ഗുജറാത്ത് തലപ്പത്തുള്ളപ്പോള്‍ ഒമ്പതാം സ്ഥാനക്കാരാണ് ചെന്നൈ.
ഗുജറാത്ത് ടൈറ്റന്‍സ് : വൃദ്ധിമാന്‍ സാഹ , ശുഭ്മാന്‍ ഗില്‍, വിജയ് ശങ്കര്‍, അല്‍സാരി ജോസഫ്, ഡേവിഡ് മില്ലര്‍, അഭിനവ് മനോഹര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, ലോക്കി ഫെര്‍ഗൂസണ്‍, മുഹമ്മദ് ഷമി, യഷ് ദയാല്‍.
ചെന്നൈ സൂപ്പര്‍ കിങ്സ് : റോബിന്‍ ഉത്തപ്പ, ഋതുരാജ് ഗെയ്‌ക്‌വാദ്, മൊയീന്‍ അലി, അമ്പാട്ടി റായുഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, എം എസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, ക്രിസ് ജോര്‍ദാന്‍, മഹീഷ് തീക്ഷണ, മുകേഷ് ചൗധരി.