മുംബൈ: തുടർച്ചയായ പത്താം ഐപിഎൽ സീസണിലും മുംബൈ ഇന്ത്യൻസ് തോറ്റു തുടങ്ങി. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിൽ നാലു വിക്കറ്റിന്‍റെ തോൽവിയാണ് മുംബൈ ഏറ്റുവാങ്ങിയത്. മുംബൈ ഉയർത്തിയ 178 റൺസിന്‍റെ വിജയലക്ഷ്യം പത്ത് പന്ത് ബാക്കി നിൽക്കെയാണ് ഡല്‍ഹി മറികടന്നത്.
-
We B.E.L.I.E.V.E in miracles ✨
— Delhi Capitals (@DelhiCapitals) March 27, 2022 " class="align-text-top noRightClick twitterSection" data="
Yes, we do 💙#YehHaiNayiDilli | #IPL2022 | #DCvMI#TATAIPL | #IPL | #DelhiCapitals pic.twitter.com/J7E0gV3YvN
">We B.E.L.I.E.V.E in miracles ✨
— Delhi Capitals (@DelhiCapitals) March 27, 2022
Yes, we do 💙#YehHaiNayiDilli | #IPL2022 | #DCvMI#TATAIPL | #IPL | #DelhiCapitals pic.twitter.com/J7E0gV3YvNWe B.E.L.I.E.V.E in miracles ✨
— Delhi Capitals (@DelhiCapitals) March 27, 2022
Yes, we do 💙#YehHaiNayiDilli | #IPL2022 | #DCvMI#TATAIPL | #IPL | #DelhiCapitals pic.twitter.com/J7E0gV3YvN
ഏറ്റവും ഒടുവിൽ 2012ലാണ് മുംബൈ സീസണിലെ ആദ്യ മത്സരം ജയിച്ചത്. പുറത്താവാതെ നിന്ന ലളിത് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ഡല്‍ഹിയെ വിജയിപ്പിച്ചത്. 18-ാം ഓവറാണ് ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഡാനിയേല്‍ സാംസിന്‍റെ ഈ ഓവറില്‍ 24 റണ്‍സാണ് അക്‌സര്‍- ലളിത് സഖ്യം അടിച്ചെടുത്തത്. ഏഴാം വിക്കറ്റിൽ വെറും 30 പന്തിൽ നിന്ന് 75 റൺസാണ് ലളിത് യാദവ് – അക്ഷർ പട്ടേൽ സഖ്യ അടിച്ചുകൂട്ടിയത്.
37 പന്തിൽ നാലു ഫോറും രണ്ടു സിക്‌സും സഹിതം 48 റൺസുമായി പുറത്താകാതെ നിന്ന ലളിത് യാദവ് ഡൽഹിയുടെ ടോപ് സ്കോററായി. അക്ഷർ പട്ടേൽ 17 പന്തിൽ രണ്ടു ഫോറും മൂന്നു സിക്‌സും സഹിതം 38 റൺസോടെ പുറത്താകാതെ നിന്നു. ലളിത് യാദവ്, അക്ഷർ പട്ടേൽ എന്നിവർക്കു പുറമേ ഓപ്പണർ പൃഥ്വി ഷാ (24 പന്തിൽ 38), ടിം സീഫർട്ട് (14 പന്തിൽ 21), ഷാർദുൽ ഠാക്കൂർ (11 പന്തിൽ 22) എന്നിവരും ഡൽഹിക്കായി മികച്ച പ്രകടനം കാഴ്‌ചവച്ചു.
മുംബൈ ഇന്ത്യൻസ് തോറ്റെങ്കിലും അരങ്ങേറ്റം ഗംഭീരമാക്കി മലയാളി താരം ബേസിൽ തമ്പി. ഒരോവറില്‍ രണ്ട് വിക്കറ്റുള്‍പ്പെടെ മൂന്ന് വിക്കറ്റാണ് തമ്പി നേടിയത്. അക്ഷർ പട്ടേലിനെ ബേസിൽ തമ്പിയുടെ പന്തിൽ ടിം ഡേവിഡ് കൈവിട്ടത് മുംബൈയ്ക്ക് കനത്ത തിരിച്ചടിയായി. അപകടകാരികളായ പൃഥ്വി ഷാ, റൂവ്മൻ പവൽ, ഷാർദുൽ ഠാക്കൂർ എന്നിവരാണ് ബേസിലിനു മുന്നിൽ കീഴടങ്ങിയത്. മുരുഗന്‍ അശ്വിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
ALSO READ: ഭാവി തീരുമാനിച്ചിട്ടില്ല, സമയം വേണം; വിരമിക്കൽ തീരുമാനത്തെക്കുറിച്ച് മിതാലി രാജ്
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 177 റണ്‍സെടുത്തു. 48 പന്തില്‍ പുറത്താവാതെ 81 റണ്‍സ് നേടിയ ഇഷാന്‍ കിഷനും 41 റൺസ് നേടിയ രോഹിത് ശര്‍മയുമാണ് മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചത്.