മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്ത് ഫീല്‍ഡിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ശ്രേയസ് അയ്യര്‍ നയിക്കുന്ന കൊല്‍ക്കത്തയിറങ്ങുന്നത്.
ആരോൺ ഫിഞ്ച്, ഹർഷിത് റാണ, ബാബ ഇന്ദ്രജിത്ത് എന്നിവരാണ് ആദ്യഇലവനിലെത്തിയത്. മറുവശത്ത് രണ്ട് മാറ്റങ്ങളാണ് ഡല്‍ഹിക്കുള്ളത്. കൊവിഡ് മുക്തനായ മിച്ചൽ മാർഷ് തിരിച്ചെത്തിയപ്പോള്‍ ചേതൻ സക്കറിയയും ടീമില്‍ ഇടം നേടി. സീസണിലെ തങ്ങളുടെ ഒമ്പതാം മത്സരത്തിന് കൊല്‍ക്കത്തയിറങ്ങുമ്പോള്‍ ഡല്‍ഹിക്കിത് എട്ടാം മത്സരമാണ്.
കളിച്ച എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയം നേടിയ കൊല്‍ക്കത്ത നിലവിലെ പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്തും, ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയമുള്ള ഡല്‍ഹി ഏഴാം സ്ഥാനത്തുമാണ്. ടൂര്‍ണമെന്‍റില്‍ മുന്നോട്ടുള്ള യാത്രയ്‌ക്ക് ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: ആരോൺ ഫിഞ്ച്, സുനിൽ നരെയ്ൻ, ശ്രേയസ് അയ്യർ (സി), നിതീഷ് റാണ, വെങ്കിടേഷ് അയ്യർ, ബാബ ഇന്ദ്രജിത്ത്, റിങ്കു സിങ്, ആന്ദ്രെ റസ്സല്‍, ഉമേഷ് യാദവ്, ടിം സൗത്തി, ഹർഷിത് റാണ.
ഡൽഹി ക്യാപിറ്റൽസ്: പൃഥ്വി ഷാ, ഡേവിഡ് വാർണർ, റിഷഭ് പന്ത് (സി), മിച്ചൽ മാർഷ്, ലളിത് യാദവ്, അക്‌സർ പട്ടേൽ, ശാർദുൽ താക്കൂർ, റോവ്മാൻ പവൽ, കുൽദീപ് യാദവ്, മുസ്താഫിസുർ റഹ്മാൻ, ചേതൻ സക്കറിയ.