മുംബൈ : മുന്‍ നായകന്‍ രവീന്ദ്ര ജഡേജയെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്ത് ഐപിഎല്‍ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഏകദേശം 10 വര്‍ഷമായി ടീമിന്‍റെ ഭാഗമായുള്ള താരത്തെയാണ് ചെന്നൈ അണ്‍ഫോളോ ചെയ്തത്. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധം അത്ര രസത്തിലല്ലെന്നാണ് കിംവദന്തികൾ.
സീസണില്‍ ജഡേജയ്‌ക്ക് കീഴിലിറങ്ങിയ ചെന്നൈക്ക് മികച്ച പ്രകടനം നടത്താനായിരുന്നില്ല. ഇതോടെ ജഡേജയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റി എംഎസ് ധോണിക്ക് തന്നെ ചുമതല നല്‍കിയിരുന്നു. തുടര്‍ന്ന് ഡല്‍ഹിക്കെതിരായ മത്സരത്തില്‍ താരം പുറത്തിരുത്തുകയും ചെയ്‌തു. പരിക്ക് കാരണമാണ് ജഡേജയ്‌ക്ക് പിന്മാറേണ്ടി വന്നതെന്നായിരുന്നു ക്യാപ്റ്റന്‍ ധോണി അറിയിച്ചത്.
also read: 'ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കൂ'; സഞ്‌ജുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവാസ്‌കര്‍
ഇതിന് പിന്നാലെ പരിക്കേറ്റ താരം സീസണില്‍ നിന്ന് പിന്മാറുകയും ചെയ്‌തിരുന്നു. അതേസമയം ചെന്നൈക്കായി തിളങ്ങാന്‍ ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ക്ക് കഴിഞ്ഞിരുന്നില്ല. 10 മത്സരങ്ങളില്‍ നിന്ന് 116 റണ്‍സ് മാത്രമാണ് ജഡേജയ്ക്ക് നേടാനായത്.
വീഴ്ത്തിയത് 5 വിക്കറ്റ് മാത്രവും. 11 മത്സരങ്ങള്‍ കളിച്ച ചെന്നൈ നാല് വിജയങ്ങളോടെ പോയിന്‍റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്.