ന്യൂഡല്‍ഹി: ഐപിഎല്ലിന്‍റെ പുതിയ സീസണിന് സൂപ്പര്‍ താരങ്ങളായ ക്രിസ് ഗെയ്ല്‍, മിച്ചല്‍ സ്റ്റാര്‍ക്, സാം കറാന്‍, ബെന്‍ സ്റ്റോക്ക്‌സ്, ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്‌സ് തുടങ്ങിയവരുണ്ടാവില്ല.
താര ലേലത്തിന് പേര് രജിസ്റ്റര്‍ ചെയ്യാനുള്ള സമയ പരിധി അവസാനിച്ചപ്പോള്‍ ഗെയ്‌ലടക്കമുള്ള താരങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടില്ലെന്നാണ് ഇഎസ്‌പിഎന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഐപിഎല്ലിനുണ്ടാവില്ലെന്ന് സ്റ്റോക്‌സ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മറ്റ് താരങ്ങളുടെ വിട്ടുനില്‍ക്കല്‍ അപ്രതീക്ഷിതമാണ്.
അതേസമയം 1214 കളിക്കാരാണ് ലേലത്തിനായി രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. ഇതില്‍ 49 കളിക്കാരാണ് ഉയര്‍ന്ന തുകയായ രണ്ട് കോടിക്ക് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. 17 ഇന്ത്യന്‍ താരങ്ങളും 32 വിദേശ താരങ്ങളുമാണ് ഈ പട്ടികയിലുള്ളത്.
രണ്ട് കോടി രൂപയ്‌ക്ക് രജിസ്റ്റര്‍ ചെയ്‌ത ഇന്ത്യന്‍ താരങ്ങള്‍
ആര്‍ അശ്വിന്‍, ദേവ്ദത്ത് പടിക്കല്‍, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ഷല്‍ പട്ടേല്‍, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, മുഹമ്മദ് ഷമി, ചഹല്‍, ശാര്‍ദുല്‍ താക്കൂര്‍, റോബിന്‍ ഉത്തപ്പ, ഉമേശ് യാദവ്, ദീപക് ചഹര്‍, ശിഖര്‍ ധവാന്‍,ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, ഇഷന്‍ കിഷന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നീ താരങ്ങളാണ് രണ്ട് കോടി വിലയുള്ള ഇന്ത്യന്‍ താരങ്ങള്‍.
രണ്ട് കോടി രൂപയ്‌ക്ക് രജിസ്റ്റര്‍ ചെയ്‌ത വിദേശ താരങ്ങള്‍
ഡേവിഡ് വാര്‍ണര്‍, ആദം സാംപ, ഷക്കീബ് അല്‍ഹസന്‍, മുസ്താഫിസൂര്‍ റഹ്മാന്‍, സാം ബില്ലിങ്‌സ്, മുജീബ് സദ്രന്‍, അഷ്ടണ്‍ അഗര്‍, കോല്‍ട്ടര്‍ നൈല്‍, പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാത്യു വേഡ്, ജേസന്‍ റോയ്, ജെയിംസ് വിന്‍സ്, ഡേവിഡ് വില്ല, മാര്‍ക്ക് വുഡ്, ട്രെന്‍റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസന്‍, ക്വിന്‍റണ്‍ ഡികോക്ക്,
also read: ഐപിഎല്‍: മെഗാ ലേലത്തിന് 1214 കളിക്കാര്‍; കൂടുതല്‍ താരങ്ങള്‍ ഓസ്‌ട്രേലിയയില്‍ നിന്ന്
ക്രിസ് ജോര്‍ദാന്‍, ക്രെയ്ഗ് ഒവര്‍ടണ്‍, ആദില്‍ റാഷിദ്, ഫാഫ് ഡുപ്ലസിസ്, കാഗിസോ റബാഡ, ഇമ്രാന്‍ താഹിര്‍, ഫാബിയാന്‍ അലന്‍, ഡ്വെയ്ന്‍ ബ്രാവോ, ഇവിന്‍ ലെവിസ്, ഓഡെന്‍ സ്മിത്ത് എന്നിവരാണ് ഉയര്‍ന്ന തുകയ്‌ക്ക് രജിസ്റ്റര്‍ ചെയ്‌ത വിദേശ താരങ്ങള്‍.