മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണ്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. രവീന്ദ്ര ജഡേജ നായക സ്ഥാനം തിരികെ നല്‍കിയോതോടെ എംഎസ് ധോണിയാണ് ചെന്നൈയെ നയിക്കുന്നത്.
കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഹൈദരാബാദിറങ്ങുന്നത്. മറുവശത്ത് ചെന്നൈ രണ്ട് മാറ്റങ്ങള്‍ വരുത്തി. ഡ്വെയ്ൻ ബ്രാവോയും, ശിവം ദുബെയും പുറത്തായപ്പോള്‍ ഡെവൺ കോൺവേയും സിമർജീത് സിങ്ങും ടീമിലിടം പിടിച്ചു. സീസണില്‍ തങ്ങളുടെ ഒമ്പതാം മത്സരത്തിനാണ് ചെന്നൈയും ഹൈദരാബാദും ഇറങ്ങുന്നത്. എട്ടില്‍ അഞ്ച് ജയങ്ങളുള്ള ഹൈദരാബാദ് നിലവിലെ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ളപ്പോള്‍ രണ്ട് ജയം മാത്രമുള്ള ചെന്നൈ ഒമ്പതാം സ്ഥാനത്താണ്.
ചെന്നൈ സൂപ്പർ കിങ്‌സ്: റിതുരാജ് ഗെയ്‌ക്‌വാദ്, റോബിൻ ഉത്തപ്പ, ഡെവൺ കോൺവേ, അമ്പാട്ടി റായിഡു, സിമർജീത് സിങ്, രവീന്ദ്ര ജഡേജ, എംഎസ് ധോണി (സി), മിച്ചൽ സാന്‍റ്‌നർ, ഡ്വെയ്ൻ പ്രിട്ടോറിയസ്, മുകേഷ് ചൗധരി, മഹേഷ് തീക്ഷണ.
സൺറൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശർമ, കെയ്ൻ വില്യംസൺ (സി), രാഹുൽ ത്രിപാഠി, എയ്ഡൻ മാർക്രം, നിക്കോളാസ് പുരാൻ , ശശാങ്ക് സിങ്, വാഷിംഗ്ടൺ സുന്ദർ, മാർക്കോ ജാൻസൻ, ഭുവനേശ്വർ കുമാർ, ഉമ്രാൻ മാലിക്, ടി നടരാജൻ.