മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ രവീന്ദ്ര ജഡേജ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് മായങ്ക് അഗര്‍വാള്‍ നയിക്കുന്ന പഞ്ചാബിറങ്ങുന്നത്.
ഷാരൂഖ് ഖാൻ, നഥാൻ എല്ലിസ്, വൈഭവ് അറോറ എന്നിവര്‍ പുറത്തായപ്പോള്‍ ഭാനുക രാജപക്സെ, ഋഷി ധവാൻ, സന്ദീപ് ശർമ എന്നിവരാണ് ടീമില്‍ ഇടം നേടിയത്. മറുവശത്ത് ചെന്നൈ നിരയില്‍ മാറ്റങ്ങളില്ല.
സീസണില്‍ തങ്ങളുടെ എട്ടാം മത്സരത്തിനാണ് ചെന്നൈയും പഞ്ചാബും ഇറങ്ങുന്നത്. കളിച്ച ഏഴ് മത്സരങ്ങളില്‍ മൂന്ന് വിജയങ്ങളുള്ള പഞ്ചാബ് നിലവിലെ പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ളപ്പോള്‍, ഏഴില്‍ രണ്ട് ജയങ്ങളുള്ള ചെന്നൈ ഒമ്പതാം സ്ഥാനത്താണ്.
പഞ്ചാബ് കിങ്സ്: മായങ്ക് അഗർവാൾ (സി), ശിഖർ ധവാൻ, ജോണി ബെയർസ്റ്റോ, ലിയാം ലിവിംഗ്സ്റ്റൺ, ജിതേഷ് ശർമ്മ, ഭാനുക രാജപക്സെ, ഋഷി ധവാൻ, കാഗിസോ റബാഡ, രാഹുൽ ചാഹർ, സന്ദീപ് ശർമ, അർഷ്ദീപ് സിങ്
ചെന്നൈ സൂപ്പർ കിങ്‌സ്: റിതുരാജ് ഗെയ്‌ക്‌വാദ്, റോബിൻ ഉത്തപ്പ, അമ്പാട്ടി റായിഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ (സി), എംഎസ് ധോണി, മിച്ചൽ സാന്‍റ്‌നർ, ഡ്വെയ്ൻ പ്രിട്ടോറിയസ്, ഡ്വെയ്ൻ ബ്രാവോ, മുകേഷ് ചൗധരി, മഹേഷ് തീക്ഷണ.