ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി. സണ്‍റൈസേഴ്സ് ഹൈദരാബാദ് ഏഴ് വിക്കറ്റിനാണ് പ്ലേ ഓഫ് കടക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ രാജസ്ഥാനെ കീഴടക്കിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. 57 പന്തില്‍ 82 റണ്‍സെടുത്ത നായകന്‍ സഞ്ജു വി സാംസന്‍റെ പ്രകടനമാണ് രാജസ്ഥാനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. രാജസ്ഥാന് വേണ്ടി എവിര്‍ ലൂയിസ് (4 പന്തില്‍ 6) നേടി. 23 പന്തില്‍ 36 റണ്‍െസടുത്ത യശസ്വി ജയ്സ്വാള്‍ സഞ്ജുവിനൊപ്പം ചേര്‍ന്ന് സ്കോര്‍ ഉയര്‍ത്തി. മഹിപാല്‍ ലോ 28 പന്തില്‍ 29 റണ്‍െസടുത്ത് പുറത്താകാതെ നിന്നു. ലിയാം ലിവിങ്സ്റ്റണ്‍ (6 പന്തില്‍ 4) റണ്‍സ് നേടി.
കൂടുതല്‍ വായനക്ക്: മിന്നും പ്രകടനവുമായി സഞ്ജു, നിർണായക മത്സരത്തിൽ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ
അതേസമയം സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും ഒരെണ്ണം മാത്രം ജയിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദിന് പ്ലേ ഓഫ് സാധ്യതകള്‍ നേരത്തെ തന്നെ അസ്തമിച്ചിരുന്നു. എങ്കിലും പൊരുതി കളിച്ച ഹൈദരാബാദിന് വേണ്ടി ഓപ്പണര്‍മാരായ ജോസണ്‍ റോയിയും (42 പന്തില്‍ 60) വൃദ്ദിമാന്‍ സാഹയും (11 പന്തില്‍ 18)ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. പുറത്താകാതെ നിന്ന നായകന്‍ വില്യംസണ അഭികഷേക് ശര്‍മയും (16 പന്തില്‍ 21) ചേര്‍ന്നാണ് ഹൈദരാബാദിനെ വിജയത്തിലേക്ക് നയിച്ചത്. പ്രിയം ഗാര്‍ഗ് റണ്‍സൊന്നുമെടുക്കാതെ പുറത്തായി. ഇതോടെ സീസണില്‍ ഹൈദരബാദ് രണ്ട് മത്സരം ജയിച്ചു.
മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജുവിന്‍റെ ഐപിഎല്ലിലെ 15-ാം അര്‍ദ്ധസെഞ്ചുറിയാണ് മത്സരത്തില്‍ നേടിയത്. ഇതോടെ സീസണിലെ മികച്ച റണ്‍ വേട്ടക്കാരില്‍ ഒന്നാമതായി സഞ്ജു എത്തി. 10 കളിയില്‍ നിന്നും 422 റണ്‍സാണ് സീസണില്‍ നേടിയത്. തോല്‍വിയോടെ സീസണില്‍ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതക്ക് മങ്ങലേറ്റു.