ദുബായ് : ഐപിഎൽ രണ്ടാംപാദത്തിലെ ആദ്യ മത്സരത്തിന് രാജസ്ഥാൻ റോയൽസും പഞ്ചാബ് കിങ്സും ഇന്നിറങ്ങും. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാൻ പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്തും കെ.എൽ രാഹുൽ നയിക്കുന്ന പഞ്ചാബ് ഏഴാം സ്ഥാനത്തുമാണ്. ആദ്യ പദത്തിലെ മത്സരത്തിൽ സഞ്ജു സാംസണ്‍ സെഞ്ചുറി നേടിയെങ്കിലും രാജസ്ഥാൻ നാല് റണ്‍സിന് പരാജയപ്പെടുകയായിരുന്നു.
ഏഴു മല്‍സരങ്ങളിൽ നിന്ന് മൂന്നു ജയവും നാലു തോല്‍വിയും ഉൾപ്പെടെ ആറു പോയിന്‍റാണ് രാജസ്ഥൻ ഇതുവരെ സ്വന്തമാക്കിയത്. എട്ടു മല്‍സരങ്ങളിൽ നിന്ന് മൂന്നു ജയം, അഞ്ചു തോല്‍വി ഉൾപ്പെടെ ആറു പോയിന്‍റാണ് പഞ്ചാബിന്‍റെ സമ്പാദ്യം. ഇന്ന് വിജയിക്കുന്ന ടീമിന് കൊൽക്കത്തയെ പിൻതള്ളി അഞ്ചാം സ്ഥാനത്തെക്ക് മുന്നേറാൻ സാധിക്കും. ഇതുവരെ 22 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 12ലും രാജസ്ഥാനായിരുന്നു ജയം. 10 മത്സരങ്ങള്‍ പഞ്ചാബിനൊപ്പമായിരുന്നു.
-
New Faces. Same Goals.
— Rajasthan Royals (@rajasthanroyals) September 21, 2021 " class="align-text-top noRightClick twitterSection" data="
Let's #HallaBol tonight. 👊🔥 #PBKSvRR | #IPL2021 | #RoyalsFamily | @liaml4893 | @IamSanjuSamson pic.twitter.com/lsAoXArtbP
">New Faces. Same Goals.
— Rajasthan Royals (@rajasthanroyals) September 21, 2021
Let's #HallaBol tonight. 👊🔥 #PBKSvRR | #IPL2021 | #RoyalsFamily | @liaml4893 | @IamSanjuSamson pic.twitter.com/lsAoXArtbPNew Faces. Same Goals.
— Rajasthan Royals (@rajasthanroyals) September 21, 2021
Let's #HallaBol tonight. 👊🔥 #PBKSvRR | #IPL2021 | #RoyalsFamily | @liaml4893 | @IamSanjuSamson pic.twitter.com/lsAoXArtbP
ടീമിന്‍റെ നട്ടെല്ലായിരുന്ന പ്രധാന വിദേശ താരങ്ങൾ ഇല്ലാത്തതാണ് രാജസ്ഥാന് തിരിച്ചടിയായിരിക്കുന്നത്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഓൾറൗണ്ടർ ബെൻ സ്റ്റോക്സും, രണ്ടാമത്തെ കുഞ്ഞിന്‍റെ ജനനവുമായി ബന്ധപ്പെട്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‌ലറും, പരിക്കുമൂലം പേസർ ജോഫ്ര ആർച്ചറും ഇത്തവണ ഐപിഎല്ലിൽ നിന്ന് പിന്മാറിയിട്ടുണ്ട്. ഇവർക്ക് പകരം ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഗ്ലെൻ ഫിലിപ്‌സിനയും വെസ്റ്റ്ഇൻഡീസ് താരങ്ങളായ എവിൻ ലൂയിസിനേയും ഒഷേൻ തോമസിനേയും ടീം കൂടാരത്തിലെത്തിച്ചിട്ടുണ്ട്.
-
#IPL2021 vich sadda 𝘴𝘢𝘧𝘢𝘳-𝘪 phir shuru 😍#SaddeFans, all set for tonight? 🥳#SaddaPunjab #PunjabKings #PBKSvRR @rajasthanroyals pic.twitter.com/drk935WerY
— Punjab Kings (@PunjabKingsIPL) September 21, 2021 " class="align-text-top noRightClick twitterSection" data="
">#IPL2021 vich sadda 𝘴𝘢𝘧𝘢𝘳-𝘪 phir shuru 😍#SaddeFans, all set for tonight? 🥳#SaddaPunjab #PunjabKings #PBKSvRR @rajasthanroyals pic.twitter.com/drk935WerY
— Punjab Kings (@PunjabKingsIPL) September 21, 2021#IPL2021 vich sadda 𝘴𝘢𝘧𝘢𝘳-𝘪 phir shuru 😍#SaddeFans, all set for tonight? 🥳#SaddaPunjab #PunjabKings #PBKSvRR @rajasthanroyals pic.twitter.com/drk935WerY
— Punjab Kings (@PunjabKingsIPL) September 21, 2021
മറുവശത്തും മികച്ച ഒരുപിടി താരങ്ങളുടെ അഭാവത്തിലാണ് പഞ്ചാബും ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. ഓസ്‌ട്രേലിയന്‍ താരങ്ങളായി റിലി മെരേഡിത്ത്, ജേ റിച്ചാര്‍ഡ്‌സണ്‍, ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ഡേവിഡ് മലാന്‍ എന്നിവര്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു. പകരക്കാരായി ഇംഗ്ലണ്ടിന്‍റെ സ്പിന്നര്‍ ആദില്‍ റഷീദിനെയും, ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രത്തിനെയും ഓസ്‌ട്രേലിയുടെ നതാന്‍ എല്ലിസിനേയും പഞ്ചാബ് ടീമിലെത്തിച്ചു.
ALSO READ: നിറം മങ്ങി ബാംഗ്ലൂര്‍ ; കൊല്‍ക്കത്തയ്ക്ക് 93 റണ്‍സ് വിജയലക്ഷ്യം
സാധ്യത ഇലവൻ
രാജസ്ഥാൻ റോയൽസ് : സഞ്ജു സാംസണ്‍ (ക്യാപ്റ്റൻ), യശ്വസി ജയ്‌സ്വാള്‍, ലിയാം ലിവിംഗ്‌സ്റ്റണ്‍, ഡേവിഡ് മില്ലര്‍, റിയാന്‍ പരാഗ്, ശിവം ദുബെ, ക്രിസ് മോറിസ്, രാഹുല്‍ തെവാട്ടിയ, ജയദേവ് ഉനദ്ഘട്, ചേതന്‍ സക്കറിയ, തബ്രൈസ് ഷംസി.
പഞ്ചാബ് കിങ്സ് : കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍), മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, നിക്കൊളസ് പുരാന്‍, ദീപക് ഹുഡ, ഷാരുഖ് ഖാന്‍, ക്രിസ് ജോര്‍ദാന്‍, ആദില്‍ റഷീദ്, മുഹമ്മദ് ഷമി, രവി ബിഷ്‌ണോയ്, അര്‍ഷ്‌ദീപ് സിങ്.