ദുബായ്: കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായതിന്‍റെ നിരാശ കിരീട നേട്ടത്തോടെയാണ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സ് ഇക്കുറി മറികടന്നത്. ഇന്നലെ നടന്ന ഫൈനലില്‍ 27 റണ്‍സിന് കൊല്‍ക്കത്തയെ തകര്‍ത്താണ് നാലാം തവണ ചെന്നൈ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടത്.
സീസണില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് ചെന്നൈയുടെ റിതുരാജ് ഗെയ്‌ക്‌വാദ് (16 മത്സരങ്ങളിൽ നിന്നും 635 റണ്‍സ്) സ്വന്തമാക്കിയപ്പോള്‍, വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് ബാംഗ്ലൂരിന്‍റെ ഹര്‍ഷാല്‍ പട്ടേല്‍( 15 മത്സരങ്ങളില്‍ നിന്നും 32 വിക്കറ്റുകള്‍) നേടി. പത്ത് ലക്ഷം രൂപയാണ് ഇരുവര്‍ക്കും സമ്മാനത്തുകയായി ലഭിക്കുക.
സീസണിലെ പുരസക്കാര ജേതാക്കളും സമ്മാനത്തുകയും
എമർജിംഗ് പ്ലെയർ അവാർഡ് റിതുരാജ് ഗെയ്‌ക്‌വാദ് (10 ലക്ഷം)
ഐപിഎൽ 2020 ഫെയർ പ്ലേ അവാർഡ് രാജസ്ഥാൻ റോയൽസ് (10 ലക്ഷം)
ഗെയിം ചേഞ്ചർ ഓഫ് ദി സീസൺ ഹർഷൽ പട്ടേൽ (10 ലക്ഷം)
സൂപ്പർ സ്ട്രൈക്കർ ഓഫ് ദി സീസണ്‍ ഷിമ്രോൺ ഹെറ്റ്‌മെയർ (10 ലക്ഷം)
ഓറഞ്ച് ക്യാപ്പ് റിതുരാജ് ഗെയ്‌ക്‌വാദ് (10 ലക്ഷം)
പര്‍പ്പിള്‍ ക്യാപ് ഹർഷൽ പട്ടേൽ (10 ലക്ഷം)
കൂടുതല്‍ സിക്‌സുകള്‍ കെഎല്‍ രാഹുല്‍ (10 ലക്ഷം)
പവര്‍ പ്ലയര്‍ ഓഫ് ദി സീസണ്‍ വെങ്കിടേഷ് അയ്യർ (10 ലക്ഷം)
പെര്‍ഫെക്‌ട് ക്യാച്ച് രവി ബിഷ്‌നോയ് (10 ലക്ഷം)
മോസ്‌റ്റ് വാല്യുബിള്‍ പ്ലയര്‍ ഹര്‍ഷല്‍ പട്ടേല്‍ (10 ലക്ഷം)
ടൂര്‍ണമെന്‍റ് ജേതാക്കള്‍ ചെന്നൈ സൂപ്പര്‍ കിങ്സ് (20 കോടി)
റണ്ണേഴ്‌സ് അപ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (12.5 കോടി)
മൂന്നാം സ്ഥാനം ഡല്‍ഹി ക്യാപിറ്റല്‍സ് (8.75 കോടി)
നാലാം സ്ഥാനം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (8.75 കോടി)