അബുദാബി : ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. രണ്ടാം പാദത്തിൽ ഇരു ടീമുകളുടേയും രണ്ടാമത്തെ മത്സരമാണിത്. കൊൽക്കത്ത ആദ്യ മത്സരത്തിൽ ബാംഗ്ലൂരിനെ തകർത്തെറിഞ്ഞ ആത്മവിശ്വാസത്തോടെയാണ് കളിക്കാനെത്തുന്നതെങ്കിൽ ചെന്നൈയോട് ആദ്യ മത്സരം തോറ്റതിന്‍റെ നാണക്കേട് മാറ്റാനാണ് മുംബൈ ഇന്ന് കളത്തിലിറങ്ങുന്നത്.
ആദ്യ മത്സരത്തിൽ പുറത്തിരുന്ന ക്യാപ്‌റ്റൻ രോഹിത് ശർമ ഇന്ന് മുംബൈക്കായി തിരിച്ചെത്തും. ആദ്യ പാദത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം മുംബൈക്കൊപ്പമായിരുന്നു. മുംബൈയുടെ 152 റണ്‍സ് വിജയ ലക്ഷ്യം പിൻതുടർന്നിറങ്ങിയ കൊൽക്കത്തക്ക് 20 ഓവറിൽ 142 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
-
MATCHDAY 👊
— KolkataKnightRiders (@KKRiders) September 23, 2021 " class="align-text-top noRightClick twitterSection" data="
2⃣ crucial points at stake as we face @mipaltan tonight!#MIvKKR #KKR #AmiKKR #KorboLorboJeetbo #আমিKKR #IPL2021 #CricketTwitter pic.twitter.com/h2RQouin8b
">MATCHDAY 👊
— KolkataKnightRiders (@KKRiders) September 23, 2021
2⃣ crucial points at stake as we face @mipaltan tonight!#MIvKKR #KKR #AmiKKR #KorboLorboJeetbo #আমিKKR #IPL2021 #CricketTwitter pic.twitter.com/h2RQouin8bMATCHDAY 👊
— KolkataKnightRiders (@KKRiders) September 23, 2021
2⃣ crucial points at stake as we face @mipaltan tonight!#MIvKKR #KKR #AmiKKR #KorboLorboJeetbo #আমিKKR #IPL2021 #CricketTwitter pic.twitter.com/h2RQouin8b
നിലവിൽ പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്താണ് മുംബൈ. എട്ട് കളികളിൽ നിന്ന് നാല് വിജയവും നാല് തോൽവിയുമുൾപ്പെടെ എട്ട് പോയിന്‍റാണ് ടീമിനുള്ളത്. രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിൽ 20 റണ്‍സിനായിരുന്നു മുംബൈ തോൽവി വഴങ്ങിയത്. ചെന്നൈയുടെ 157 റണ്‍സ് വിജയ ലക്ഷ്യം പിൻതുടർന്ന് ഇറങ്ങിയ മുംബൈക്ക് 20 ഓവറിൽ 136 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. ഇനിയുള്ള ആറ് മത്സരങ്ങളിൽ നാല് മത്സരങ്ങൾ വിജയിച്ചാലേ ടീമിന് പ്ലേ ഓഫിൽ എത്താൻ സാധിക്കുകയുള്ളു.
-
🟦🟪 It's 𝐌𝐀𝐓𝐂𝐇𝐃𝐀𝐘 in Abu Dhabi tonight! 🏟️#OneFamily #MumbaiIndians #IPL2021 #MIvKKR pic.twitter.com/ELHkIQrQOM
— Mumbai Indians (@mipaltan) September 23, 2021 " class="align-text-top noRightClick twitterSection" data="
">🟦🟪 It's 𝐌𝐀𝐓𝐂𝐇𝐃𝐀𝐘 in Abu Dhabi tonight! 🏟️#OneFamily #MumbaiIndians #IPL2021 #MIvKKR pic.twitter.com/ELHkIQrQOM
— Mumbai Indians (@mipaltan) September 23, 2021🟦🟪 It's 𝐌𝐀𝐓𝐂𝐇𝐃𝐀𝐘 in Abu Dhabi tonight! 🏟️#OneFamily #MumbaiIndians #IPL2021 #MIvKKR pic.twitter.com/ELHkIQrQOM
— Mumbai Indians (@mipaltan) September 23, 2021
നിലവിൽ പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്താണ് കൊൽക്കത്ത. എട്ട് കളികളിൽ നിന്ന് മൂന്ന് വിജയവും അഞ്ച് തോൽവിയുമുൾപ്പെടെ ആറ് പോയിന്‍റാണ് ടീമിനുള്ളത്. രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിൽ ആർസിബിക്കെതിരെ ഒൻപത് വിക്കറ്റിന്‍റെ തകർപ്പൻ ജയത്തിന്‍റെ ആത്മവിശ്വസവുമായാണ് കൊൽക്കത്ത ഇന്ന് മുംബൈക്കെതിരെ മത്സരിക്കാനിറങ്ങുന്നത്.
ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂരിനെ 19 ഓവറിൽ 92 റണ്‍സിന് ഓൾ ഔട്ടാക്കി 10 ഓവറിൽ ഒരു വിക്കറ്റ് നഷ്‌ടത്തിൽ കൊൽക്കത്ത വിജയ ലക്ഷ്യം കാണുകയായിരുന്നു. എന്നിരുന്നാലും ഇനിയുള്ള മത്സരങ്ങൾ കൊൽക്കത്തക്ക് ഏറെ നിർണായകമാണ്.
കഴിഞ്ഞ മത്സരത്തിൽ നിന്ന് മാറ്റമൊന്നുമില്ലാതെയാകും കൊൽക്കത്ത ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. ബൗളർമാരുടെ മികച്ച ഫോം ടീമിന് ശക്തി കൂട്ടുന്നുണ്ട്. മുംബൈയെ സംബന്ധിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ തിരിച്ചെത്തുന്നത് ടീമിന് ആശ്വാസമാകും. ആദ്യ മത്സരത്തിൽ ടീമിലില്ലായിരുന്ന ഹാർദിക് പാണ്ഡ്യയും ഇന്ന് ടീമിൽ ഇടം നേടാൻ സാധ്യതയുണ്ട്.
ALSO READ : IPL2021: ബൗളർമാരുടെ മികവില്‍ അനായാസ ജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്