ദുബായ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റണ്‍സിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സിന് ഐപിഎല്ലില്‍ നാലാം കിരീടം. കലാശപ്പോരാട്ടത്തില്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. സ്കോര്‍: ചെന്നൈ സൂപ്പര്‍ കിങ്സ് 192/3 (20), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 165/9 (20).
ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും (43 പന്തില്‍ 51 റണ്‍സ്) വെങ്കടേഷ് അയ്യരും (32 പന്തില്‍ 50 റണ്‍സ്) അര്‍ധ സെഞ്ചുറി നേടി മികച്ച തുടക്കം നല്‍കിയെങ്കിലും തുടര്‍ന്നെത്തിയ ബാറ്റര്‍മാര്‍ നിറം മങ്ങിയതാണ് കൊല്‍ക്കത്തക്ക് തിരിച്ചടിയായത്. ഓപ്പണിങ് വിക്കറ്റിൽ 64 പന്തില്‍ 91 റണ്‍സാണ് ഗില്‍ - വെങ്കിടേഷ് സഖ്യം അടിച്ചടുത്തത്.
-
2⃣0⃣1⃣0⃣ 🏆
— IndianPremierLeague (@IPL) October 15, 2021 " class="align-text-top noRightClick twitterSection" data="
2⃣0⃣1⃣1⃣ 🏆
2⃣0⃣1⃣8⃣ 🏆
& NOW 2⃣0⃣2⃣1⃣ 🏆
Heartiest congratulations, @ChennaiIPL! 👏 💛#VIVOIPL | #Final | #CSKvKKR pic.twitter.com/23LqFdSzWH
">2⃣0⃣1⃣0⃣ 🏆
— IndianPremierLeague (@IPL) October 15, 2021
2⃣0⃣1⃣1⃣ 🏆
2⃣0⃣1⃣8⃣ 🏆
& NOW 2⃣0⃣2⃣1⃣ 🏆
Heartiest congratulations, @ChennaiIPL! 👏 💛#VIVOIPL | #Final | #CSKvKKR pic.twitter.com/23LqFdSzWH2⃣0⃣1⃣0⃣ 🏆
— IndianPremierLeague (@IPL) October 15, 2021
2⃣0⃣1⃣1⃣ 🏆
2⃣0⃣1⃣8⃣ 🏆
& NOW 2⃣0⃣2⃣1⃣ 🏆
Heartiest congratulations, @ChennaiIPL! 👏 💛#VIVOIPL | #Final | #CSKvKKR pic.twitter.com/23LqFdSzWH
ഇവർക്ക് ശേഷം ക്രീസിലെത്തിയ വാലറ്റക്കാരായ ശിവം മാവിക്കും (13 പന്തിൽ 20), ലോക്കി ഫെർഗൂസണും (11 പന്തിൽ 18*) മാത്രമേ രണ്ടക്കം കടക്കാനായൊള്ളു. നിതീഷ് റാണ (0), സുനിൽ നരെയ്ൻ (2), ക്യാപ്റ്റൻ ഒയിൻ മോർഗൻ (4), ദിനേഷ് കാർത്തിക് (9), ഷാക്കിബ് അൽ ഹസൻ (0), രാഹുൽ ത്രിപാഠി (2) എന്നിങ്ങനെയാണ് മറ്റുള്ള താരങ്ങളുടെ സംഭാവന.
-
READ: The @msdhoni-led @ChennaiIPL beat #KKR in the #VIVOIPL #Final & lifted their 4⃣th IPL title. 🏆 🏆 #CSKvKKR
— IndianPremierLeague (@IPL) October 15, 2021 " class="align-text-top noRightClick twitterSection" data="
Here's the Match Report 👇 https://t.co/8Nve6dN6wj
">READ: The @msdhoni-led @ChennaiIPL beat #KKR in the #VIVOIPL #Final & lifted their 4⃣th IPL title. 🏆 🏆 #CSKvKKR
— IndianPremierLeague (@IPL) October 15, 2021
Here's the Match Report 👇 https://t.co/8Nve6dN6wjREAD: The @msdhoni-led @ChennaiIPL beat #KKR in the #VIVOIPL #Final & lifted their 4⃣th IPL title. 🏆 🏆 #CSKvKKR
— IndianPremierLeague (@IPL) October 15, 2021
Here's the Match Report 👇 https://t.co/8Nve6dN6wj
ചെന്നൈക്കായി ശാര്‍ദുല്‍ താക്കൂര്‍ 38 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ജോഷ് ഹെയ്‌സല്‍വുഡ് 29 റണ്‍സും രവീന്ദ്ര ജഡേജ 37 റണ്‍സും വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകള്‍ വീതം നേടി. ദീപക് ചഹാര്‍, ഡ്വെയ്ൻ ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
താരമായി ഡുപ്ലെസി
മത്സരത്തില്‍ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് ഫാഫ് ഡൂപ്ലെസിയുടെ തകര്‍പ്പന്‍ പ്രകടനമാണ് മികച്ച സ്കോര്‍ നല്‍കിയത്. ഏഴു ഫോറുകളും മൂന്ന് സിക്സുകളുമുള്‍പ്പെടെ 59 പന്തില്‍ 86 റണ്‍സാണ് ഡുപ്ലെസി അടിച്ചെടുത്തത്. റുതുരാജ് ഗെയ്ക്‌വാദ് (27 പന്തില്‍ 32), റോബിന്‍ ഉത്തപ്പ (15 പന്തില്‍ 31), മൊയീന്‍ അലി (20 പന്തില്‍ 37) എന്നിവരും ചെന്നൈയുടെ ടോട്ടലിലേക്ക് മികച്ച സംഭാവന നല്‍കി.
-
.@upstox Most Valuable Asset of the Match in Final between @ChennaiIPL and @KKRiders is Faf du Plessis.#StartKarkeDekho #VIVOIPL pic.twitter.com/rXJyg7LJlB
— IndianPremierLeague (@IPL) October 15, 2021 " class="align-text-top noRightClick twitterSection" data="
">.@upstox Most Valuable Asset of the Match in Final between @ChennaiIPL and @KKRiders is Faf du Plessis.#StartKarkeDekho #VIVOIPL pic.twitter.com/rXJyg7LJlB
— IndianPremierLeague (@IPL) October 15, 2021.@upstox Most Valuable Asset of the Match in Final between @ChennaiIPL and @KKRiders is Faf du Plessis.#StartKarkeDekho #VIVOIPL pic.twitter.com/rXJyg7LJlB
— IndianPremierLeague (@IPL) October 15, 2021
കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍ 26 റണ്‍സ് വഴങ്ങി രണ്ടും, 32 റണ്‍സ് വഴങ്ങിയ ശിവം മാവി ഒരു വിക്കറ്റും സ്വന്തമാക്കി. ലോക്കി ഫെര്‍ഗൂസണ്‍ (നാലോവറില്‍ 56 റണ്‍സ്) , വരുണ്‍ ചക്രവര്‍ത്തി (നാലോവറില്‍ 38 റണ്‍സ്) ഷാക്കീബ് അല്‍ ഹസന്‍ (മൂന്ന് ഓവറില്‍ 33 റണ്‍സ്) എന്നിവര്‍ നിറം മങ്ങി.
-
Say HELLO to #VIVOIPL 2021 CHAMPIONS 🏆🏆🏆🏆#CSKvKKR | #Final | @ChennaiIPL pic.twitter.com/1tnq5C6m2F
— IndianPremierLeague (@IPL) October 15, 2021 " class="align-text-top noRightClick twitterSection" data="
">Say HELLO to #VIVOIPL 2021 CHAMPIONS 🏆🏆🏆🏆#CSKvKKR | #Final | @ChennaiIPL pic.twitter.com/1tnq5C6m2F
— IndianPremierLeague (@IPL) October 15, 2021Say HELLO to #VIVOIPL 2021 CHAMPIONS 🏆🏆🏆🏆#CSKvKKR | #Final | @ChennaiIPL pic.twitter.com/1tnq5C6m2F
— IndianPremierLeague (@IPL) October 15, 2021
അതേസമയം 2012ലെ ഫൈനലില്‍ കൊല്‍ക്കത്തയോടേറ്റ തോല്‍വിക്ക് പകരം വീട്ടാനും, കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായതിന്‍റെ നിരാശ മറികടക്കാനും കിരീട നേട്ടത്തോടെ ധോണിക്കും സംഘത്തിനുമായി.