ETV Bharat / sports

IPL 2021 ; ആർസിബിക്ക് മികച്ച തുടക്കം , കോലിക്കും പടിക്കലിനും അർധശതകം - പടിക്കൽ

53 റണ്‍സ് നേടിയ കോലി ബ്രാവോയുടെ പന്തിൽ ക്യാച്ച് നൽകി പുറത്തായി.

ആർസിബി  IPL 2021  IPL 2021 CHENNAI VS RCB  കോലി  പടിക്കൽ  ബാഗ്ലൂർ
IPL 2021 ; ആർസിബിക്ക് മികച്ച തുടക്കം , കോലിക്കും പടിക്കലിനും അർധശതകം
author img

By

Published : Sep 24, 2021, 9:16 PM IST

ഷാർജ : ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ബാംഗ്ലൂരിന് മികച്ച തുടക്കം. ഓപ്പണർമാരായ ക്യാപ്റ്റൻ വിരാട് കോലിയും, ദേവ്ദത്ത് പടിക്കലും തകർത്തടിച്ച് തുടങ്ങിയ മത്സരത്തിൽ 18 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്‌ടത്തിൽ ബാംഗ്ലൂർ 150 റണ്‍സ് നേടിയിട്ടുണ്ട്.

53 റണ്‍സ് നേടിയ കോലി, 70 റൺസ് നേടിയ ദേവ്‌ദത്ത് പടിക്കല്‍, 12 റൺസ് നേടിയ എബി ഡിവില്ലിയേഴ്‌സ്, ഒരു റൺസ് നേടിയ ടിം ഡേവിഡ് എന്നിവരുടെ വിക്കറ്റുകളാണ് ആർസിബിക്ക് നഷ്ടമായത്.

ആദ്യത്തെ രണ്ട് പന്തുകളിലും ബൗണ്ടറി നേടിയാണ് കോലി തുടങ്ങിയത്. കൂടെ ദേവ്ദത്തും തകർത്തടിച്ചതോടെ പവർ പ്ലേയിൽ വിക്കറ്റ് നഷ്‌ടം കൂടാതെ ബാംഗ്ലൂർ 55 റണ്‍സ് നേടി. ശാർദുല്‍ താക്കൂർ രണ്ട് വിക്കറ്റ് നേടിയപ്പോൾ ദീപക് ചാഹർ, ഡ്‌വെയിൻ ബ്രാവോ എന്നിവർ ഓരോ വിക്കറ്റ് നേടി.

ALSO READ : IPL 2021; ആവേശപ്പോരാട്ടത്തിൽ ചെന്നൈക്ക് ടോസ്, ബാംഗ്ലൂരിനെ ബാറ്റിങ്ങിനയച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.