മുംബൈ: കൊവിഡ് 19 പശ്ചാത്തലത്തില്‍ യുഎഇലെ ഐപിഎല്‍ മത്സരങ്ങള്‍ ക്രക്കറ്റ് ആരാധകര്‍ക്ക് വിരുന്നാകുമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദ്ര സേവാഗ്. ഇ കൊമേഴ്‌സ് ആപ്ലിക്കേഷനായാ പവര്‍ പ്ലേ വിത്ത് ചാമ്പ്യന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സേവാഗ്. ക്രിക്കറ്റ് ആരാധകരുമായി അടുത്തിടപഴകാനുള്ള അവസരമായാണ് പവര്‍ പ്ലേ വിത്ത് ചാമ്പ്യന്‍സിനെ കാണുന്നതെന്നും സേവാഗ് പറഞ്ഞു.
മഹാമാരിയുടെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാകും ഐപിഎല്‍ പൂരാവേശം. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സും തമ്മില്‍ അബുദാബിയിലാണ് ആദ്യമത്സരം.
നേരത്തെ മാര്‍ച്ച് 29 മുതല്‍ ആരംഭിക്കാനിരുന്ന ഐപിഎല്‍ കൊവിഡ് 19 പശ്ചാത്തലത്തിലാണ് മാറ്റിവെച്ചത്. യുഎഇയില്‍ സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഐപിഎല്‍ നടക്കുക.