ETV Bharat / sports

ദുബായില്‍ റോയലാകാന്‍ സഞ്ജു; കളം പിടിക്കാന്‍ കൊല്‍ക്കത്ത - rajasthan win news

ആദ്യ രണ്ട് മത്സരങ്ങളിലും തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത സഞ്ജു സാംസണ്‍ ഇത്തവണയും ക്രീസില്‍ നിറഞ്ഞാടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ആദ്യമായാണ് രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ദുബായ് അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ കളിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

ഐപിഎല്‍ ഇന്ന് വാര്‍ത്ത  കൊല്‍ക്കത്തക്ക് ജയം വാര്‍ത്ത  രാജസ്ഥാന് ജയം വാര്‍ത്ത  സഞ്ജു വീണ്ടും വാര്‍ത്ത  ipl today news  kolkata win news  rajasthan win news  sanju again news
സഞ്ജു, കമ്മിന്‍സ്
author img

By

Published : Sep 30, 2020, 4:18 PM IST

ദുബായില്‍ ഇന്നും സഞ്ജു വെടിക്കെട്ട് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ജയം തേടി രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുമ്പോള്‍ സഞ്ജു സാംസണിന്‍റെ പ്രകടനം ടീമിന് നിര്‍ണായകമാകും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് രാജസ്ഥാന്‍റെ എതിരാളികള്‍. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയ സഞ്ജുവിന്‍റെ പ്രകടനം രാജസ്ഥാന് നിര്‍ണായകമായിരുന്നു.

ചെന്നൈക്ക് എതിരായ ആദ്യ മത്സരത്തില്‍ 32 പന്തില്‍ 74 റണ്‍സും കിങ്സ് ഇലവന് എതിരായ രണ്ടാമത്തെ മത്സരത്തില്‍ 42 പന്തില്‍ 85 റണ്‍സെടുത്തും സഞ്ജു തിളങ്ങി. രണ്ടാമത്തെ മത്സരത്തില്‍ ഒരു ഘട്ടത്തില്‍ സഞ്ജു സെഞ്ച്വറി സ്വന്തമാക്കുമെന്ന് തോന്നിച്ചെങ്കിലും ഷമിയുടെ ബൗണ്‍സറില്‍ കുരുങ്ങി പുറത്താവുകയായിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളും താരതമ്യേന ചെറിയ സ്റ്റേഡിയമായ ഷാര്‍ജയിലായിരുന്നു. ഇത്തവ ദുബായിലാണെന്ന പ്രത്യേകതയുമുണ്ട്. ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ജോസ് ബട്‌ലര്‍ മാത്രമെ ഇനി രാജസ്ഥാന്‍റെ ബാറ്റിങ് മുന്‍ നിരയില്‍ തിളങ്ങാന്‍ ബാക്കിയുള്ളൂ. കഴിഞ്ഞ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ ബട്‌ലര്‍ നാല് റണ്‍സ് മാത്രമെടുത്ത് പുറത്തായിരുന്നു.

നായകന്‍ സ്റ്റീവ് സ്‌മിത്തും മധ്യനിരയില്‍ തെവാട്ടിയയും ഇതിനകം താളം കണ്ടെത്തി കഴിഞ്ഞു. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കാന്‍ കഴിവുള്ള ടീമായി സ്റ്റീവ് സ്‌മിത്തും കൂട്ടരും ഇതിനകം മാറി കഴിഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ കിങ്സ് ഇലവന്‍ ഉയര്‍ത്തിയ 224 റണ്‍സെന്ന വിജയ ലക്ഷ്യം മൂന്ന് പന്ത് ശേഷിക്കെ നാല് വിക്കറ്റിന് രാജസ്ഥാന്‍ മറികടന്നിരുന്നു. ജോഫ്ര ആര്‍ച്ചറും ടോം കറാനും ശ്രേയസ് ഗോപാലും ഉള്‍പ്പെടുന്ന ബൗളിങ് നിരയും മോശമല്ലാത്ത പ്രകടനമാണ് ഇതേവരെ കാഴ്‌ചവെച്ചത്.

ഹൈദരാബാദിന് എതിരെ ആധികാരിക ജയം സ്വന്തമാക്കിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് ദുബായില്‍ അങ്കത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ രണ്ട് ഓവര്‍ ശേഷിക്കെ ഏഴ് വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ ജയം. കഴിഞ്ഞ മത്സരത്തില്‍ 70 റണ്‍സെടുത്ത ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും മധ്യനിരയില്‍ പുറത്താകാതെ 42 റണ്‍സെടുത്ത ഇംഗ്ലീഷ് ക്രിക്കറ്റ് ടീം നായകന്‍ ഓയിന്‍ മോര്‍ഗനും ഇത്തവണയും തിളങ്ങുമെന്ന പ്രതീക്ഷയിലാണ് കൊല്‍ക്കത്ത ആരാധകര്‍.

ഓസിസ് പേസര്‍ പാറ്റ് കമ്മിന്‍സിന്‍റെ നേതൃത്വത്തിലുള്ള ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റും ശക്തമാണ്. ആന്ദ്രേ റസല്‍ കൂടി പ്രതീക്ഷക്ക് ഒത്ത് ഉയരുമെന്നാണ് കൊല്‍ക്കത്ത കരുതുന്നത്. കഴിഞ്ഞ രണ്ട് മത്സരത്തിലും സ്‌പിന്നര്‍ കുല്‍ദീപ് യാദവിന് വിക്കറ്റൊന്നും വീഴ്‌ത്താന്‍ സാധിക്കാത്തത് ടീമിന് തലവേദ സൃഷ്‌ടിക്കുന്നുണ്ട്. ആദ്യ മത്സരത്തെ അപേക്ഷിച്ച് റണ്‍ വഴങ്ങുന്നതില്‍ കുല്‍ദീപ് മികവ് കാണിക്കുന്നത് ടീമിന് ആശ്വാസം പകരുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ഓപ്പണര്‍മാരെ വീഴ്‌ത്തിയ ശിവം മാവി ഇത്തവണയും ടീമിന്‍റെ ഭാഗമാകും.

കടലാസില്‍ ഇരുവരും തുല്യശക്തരാണ്. 21 തവണ ഏറ്റുമുട്ടിയപ്പോള്‍ 10 തവണ ഇരു ടീമുകളും വിജയിച്ചു. ഒരു പ്രാവശ്യം മത്സരം സമനിലയില്‍ കലാശിച്ചു. ഇന്ന് രാത്രി 7.30നാണ് മത്സിരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.