ETV Bharat / sports

കുറൻ തോളിലേറ്റി; 100 കടന്ന് ചെന്നൈ

ഒരുവേള നൂറിന് താഴെ അവസാനിക്കുമെന്ന് തോന്നിച്ച ചെന്നൈ ഇന്നിങ്ങ്‌സിനെ 114 എന്ന സ്‌കോറിലേക്ക് എത്തിച്ചത് സാം കുറന്‍റെ അർധ സെഞ്ച്വറി (52) ചെറുത്ത് നിൽപ്പാണ്

ipl  ഐപിഎൽ 2020  ഐപിഎൽ 2020 വാർത്ത  ഐപിഎൽ 2020 തത്സമയ അപ്‌ഡേറ്റുകൾ  ഐപിഎൽ 2020 സ്‌കോർ തത്സമയം  ചെന്നൈ vs മുംബൈ മാച്ച് അപ്ഡേറ്റ്സ്  IPL 2020 live updates  Chennai Super Kings vs Mumbai Indians Live  CSK vs MI today
കുറൻ തോളിലേറ്റി; 100 കടന്ന് ചെന്നൈ
author img

By

Published : Oct 23, 2020, 9:47 PM IST

ഷാർജ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 114 ൽ ഒതുക്കി മുംബൈ ഇന്ത്യന്‍സ് ബോളർമാർ. ടോസ്‌ നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്‌ക്ക് സ്‌കോർബോഡ് തുറക്കും മുമ്പേ ആദ്യ വിക്കറ്റ് നഷ്‌ടമായി. ആദ്യ ഓവറിലെ അവസാന ബോളിൽ ഗയ്‌ക്ക്‌വാദിനെ എൽബിയിൽ കുരുക്കിയ ട്രെന്‍റ് ബൗൾട്ടാണ് ചെന്നൈയുടെ വിക്കറ്റ് വീഴ്‌ചയ്‌ക്ക് തുടക്കമിട്ടത്. രണ്ടാം ഓവറിൽ തുടർച്ചയായ രണ്ട് പന്തിൽ അമ്പാട്ടി റായിഡുവിനേയും ജഗതീശനേയും ബുംറ മടക്കി.അഞ്ചാമനായി ഇറങ്ങി ഇന്നിങ്ങ്‌സിലെ ആദ്യ ബൗണ്ടറി നേടിയ ധോണിയെ 16 റണ്‍സിൽ നിൽക്കേ കീപ്പറിന്‍റെ കൈകളിൽ ചാഹർ കുരുക്കി. ഒരുവേള നൂറിന് താഴെ അവസാനിക്കുമെന്ന് തോന്നിച്ച ചെന്നൈ ഇന്നിങ്ങ്‌സിനെ 114 എന്ന സ്‌കോറിലേക്ക് എത്തിച്ചത് സാം കുറന്‍റെ അർധ സെഞ്ച്വറി (52) ചെറുത്ത് നിൽപ്പാണ് . കുറനെക്കൂടാതെ ധോണിക്കും(16) ഷർദുൽ ഠാക്കൂറിനും(11) ഇമ്രാൻ താഹിറിനും(13) മാത്രമാണ് രണ്ടക്കം കടക്കാനായത്.മുബൈക്ക് വേണ്ടി ബൗൾട്ട് നാല് വിക്കറ്റും ബുംറയും ചാഹറും രണ്ട് വീതവും നഥാൻ കോൾട്ടർ ഒരു വിക്കറ്റും വീഴ്‌ത്തി. സ്‌കോർ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറിൽ 114-9(20). റോഹിത്ത് ശർമയുടെ അഭാവത്തിൽ പൊള്ളാർഡാണ് മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്നത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.